ചൈനീസ് പ്രസിഡന്റ് സഊദി അറേബ്യയില്‍; 35 കരാറുകളില്‍ ഒപ്പുവച്ചു
റിയാദ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്നുദിവസത്തെ സഊദി സന്ദർശനത്തിന് ഇന്ന് സമാപനമാകും. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ജിൻപിങ് റിയാദിലെത്തിയത്. റിയാദിലെ അൽയമാമ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ 35 കരാറുകളിൽ ഒപ്പുവച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ഊർജം, ഗതാഗതം, ഖനനം, ലോജിസ്റ്റിക്‌സ്, വാഹന നിർമാണം, വൈദ്യസഹായം, വിതരണ ശൃംഖലകൾ, സാങ്കേതികവിദ്യ വിവരങ്ങൾ കൈമാറൽ എന്നീ മേഖലകളിലെ കരാറുകളിലാണ് ഒപ്പുവച്ചത്.
സന്ദർശനത്തിന്റെ ഭാഗമായി സഊദിചൈന ഉച്ചകോടിക്ക് പുറമെ ഗൾഫ്‌ചൈന സഹകരണ, വികസന ഉച്ചകോടി, അറബ്‌ചൈന സഹകരണ, വികസന ഉച്ചകോടി എന്നിവയും റിയാദിൽ നടക്കുന്നുണ്ട്. ചൈന ഗൾഫ് അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗൾഫ്, അറബ് രാഷ്ട്രത്തലവന്മാർ റിയാദിൽ എത്തിച്ചേർന്നിട്ടുണ്ട്. സഊദി യു.എസ് ബന്ധത്തിലെ ഉലച്ചിലിനിടയിലാണ് സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."