HOME
DETAILS

എത്തിക്‌സ് കമ്മിറ്റി എത്തിക്‌സിന് നിരക്കാത്തത് ചെയ്യരുത്

  
backup
November 10 2023 | 17:11 PM

ethics-committee-do-not-do-unethical-things


ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കാനാണ് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ലോക്‌സഭാ ചട്ടത്തിന് വിരുദ്ധമായി മഹുവ അംഗത്വ പോർട്ടൽ യൂസർ നെയിമും പാസ്‌വേഡും ദുബൈ ആസ്ഥാനമായ ബിസിനസുകാരൻ ദർശൻ ഹിരാനന്ദാനിക്ക് കൈമാറിയെന്നും പണവും വസ്തുക്കളും സൗകര്യങ്ങളും സ്വീകരിച്ചുവെന്നുമാണ് ആരോപണം. മഹുവയ്‌ക്കെതിരേ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ടിനെ എല്ലാവരും അനുകൂലിച്ചിട്ടില്ല. 15 അംഗ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങൾ മാത്രമാണ് ഈ നിലപാട് സ്വീകരിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഇതിനെ എതിർക്കുകയും ലോക്‌സഭാ സ്പീക്കർക്കുള്ള ശുപാർശയിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എത്തിക്‌സ് കമ്മിറ്റിയിൽ ബി.ജെ.പിക്കാണ് ഭൂരിപക്ഷം.


അദാനിക്കെതിരേ ലോക്‌സഭയിൽ ചോദ്യമുന്നയിക്കാൻ മഹുവ ഹിരാനന്ദാനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണമാണ് എത്തിക്സ് കമ്മിറ്റി അന്വേഷണത്തിന്റെ അടിസ്ഥാനം. ആരോപണമുന്നയിച്ചത് മഹുവയുടെ മുൻ പങ്കാളി ആനന്ദ് ദേഹാദ്‌റായ് ആണ്. ബന്ധം പിരിഞ്ഞശേഷം ആനന്ദ് ദേഹാദ്‌റായിയും മഹുവയും തമ്മിൽ നിരവധി തർക്കങ്ങളുണ്ടായിരുന്നു. എക്‌സിൽ ദേഹാദ്‌റായ് മഹുവയ്‌ക്കെതിരേ നിരന്തരം കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ തർക്കത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദമാണ് തനിക്കെതിരേയുള്ള കോഴ ആരോപണമെന്ന് മഹുവ തുറന്ന് പറഞ്ഞിരുന്നു. ദേഹാദ്‌റായിയെ എതിർവിസ്താരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാൽ, അതുണ്ടായില്ല.


യൂസർ നെയിമും പാസ്‌വേഡും കൈമാറിയ കാര്യം മഹുവ നിഷേധിച്ചിട്ടില്ല. എം.പിമാർക്കുവേണ്ടി അവരുടെ ചോദ്യങ്ങൾ തയാറാക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും സെക്രട്ടറിമാരാണ്. എല്ലാ എം.പിമാരും യൂസർ നെയിമും പാസ്‌വേഡും കൈമാറലുണ്ട്. എന്നാൽ, പണം വാങ്ങിയാണോ മഹുവ ചോദ്യങ്ങൾ ചോദിച്ചതെന്നതാണ് വിഷയം. ഈ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. പണം വാങ്ങിയ കാര്യം എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവത്തോടെ പറയുന്നുമില്ല. ചില കാരണങ്ങൾ കൊണ്ട് എത്തിക്‌സ് കമ്മിറ്റിയിൽനിന്ന് മഹുവയ്ക്ക് നീതി കിട്ടിയിട്ടില്ല. ഇതിൽ പ്രധാനപ്പെട്ടത് ആനന്ദ് ദേഹാദ്‌റായുടെ ആരോപണം അതേ പടി എത്തിക്സ് കമ്മിറ്റിക്ക് പരിഗണിക്കാനാവുമോ എന്നതാണ്. മഹുവയോട് ആനന്ദ് ദേഹാദ്‌റായിക്ക് വിരോധമുണ്ട്. അതിനാൽ ആരോപണങ്ങൾ പകവീട്ടലാവാനുള്ള സാധ്യതയുമുണ്ട്. ഈ സാധ്യത എത്തിക്‌സ് കമ്മിറ്റി പരിഗണിച്ചില്ല.


കംഗാരു കോടതി പോലെയായിരുന്നു മഹുവയുമായി ബന്ധപ്പെട്ട് എത്തിക്‌സ് കമ്മിറ്റിയിൽ നടന്ന നടപടികൾ. അവരുടെ മൊഴിയെടുക്കൽ ചടങ്ങ് മാത്രമായിരുന്നു. മഹുവയെ പുറത്താക്കുകയെന്ന തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നുവെന്ന് വ്യക്തമാണ്. തിടുക്കപ്പെട്ടാണ് കമ്മിറ്റി നടപടികൾ പൂർത്തിയാക്കിയത്. മഹുവയ്ക്ക് പറയാനുള്ളത് കേൾക്കാൻ തയാറായില്ല. ഇത് തികച്ചും രാഷ്ട്രീയപ്രേരിതവും അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുന്നതുമാണ്. സ്വതന്ത്രമായി നിലകൊള്ളേണ്ട എത്തിക്‌സ് കമ്മിറ്റിയെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശക്തമായി എതിർക്കപ്പെടണം.


കൈക്കൂലി നൽകിയതായി ആരോപിക്കപ്പെടുന്ന ഹിരാനന്ദാനി ഈ കേസിലെ പ്രധാന സാക്ഷിയാണ്. മഹുവയ്‌ക്കെതിരേ ഹിരാനന്ദാനി നൽകിയ സത്യവാങ്മൂലം വിശദാംശങ്ങളില്ലാത്തതും അവ്യക്തവുമാണ്. ഇതിന്റെ പകർപ്പിന് മഹുവ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് നൽകിയില്ല. ഹിരാനന്ദാനിയെ ക്രോസ് വിസ്താരം നടത്താനുള്ള അവസരവും നിഷേധിക്കപ്പെട്ടു. മഹുവ പാർലമെന്റ് ലോഗിനും പാസ്‌വേഡും തനിക്ക് നൽകിയിട്ടുണ്ടെന്നും അതിനാൽ ആവശ്യമുള്ളപ്പോൾ അവരുടെ പേരിൽ നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാമെന്നും ഹിരാനന്ദാനി അവകാശപ്പെട്ടിരുന്നു.

എന്നാൽ മഹുവ ഒ.ടി.പി നൽകാതെ ഇത് സാധ്യമല്ല. തന്റെ ചോദ്യങ്ങൾക്ക് ഹിരാനന്ദാനിയുടെ ഓഫിസിൽ നിന്നുള്ള ടൈപ്പിങ് സേവനങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്നാണ് മഹുവ വിശദീകരിക്കുന്നത്. വിദേശത്തുനിന്ന് പോർട്ടൽ തുറന്നത് ദേശസുരക്ഷ അപകടത്തിലാക്കുന്നു എന്ന ആരോപണവും അടിസ്ഥാനമില്ലാത്തതാണ്. പാർലമെന്റ് പോർട്ടൽ വളരെ രഹസ്യമാണെങ്കിൽ അതിനായുള്ള നിയമങ്ങൾ രൂപപ്പെടുത്തുകയും വിദേശ ഐ.പി വിലാസങ്ങളിൽ നിന്നുള്ള പ്രവേശനം തടയുകയും ചെയ്യണമായിരുന്നു.


മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കാൻ ബി.ജെ.പിക്ക് താൽപര്യമുണ്ട്. അവരുടെ വാക്കുകൾക്ക് മൂർച്ചയും പ്രഹരശേഷിയുമുണ്ടെന്നതാണ് പ്രധാന കാരണം. നിലവിലെ ലോക്‌സഭയിൽ മഹുവയോളം ശ്രദ്ധിക്കപ്പെട്ട യുവ അംഗമുണ്ടായിട്ടില്ല. മോദി സർക്കാരിന് കുറിക്കുകൊള്ളുന്ന മറുപടികളാണ് മഹുവ നൽകുക. രാജ്യമെമ്പാടും അത് സഞ്ചരിക്കുകയും ചെയ്യാറുണ്ട്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി ലോക്‌സഭയിലെത്തിയതാണ് മഹുവ മൊയ്ത്ര.

അവരെ പുറത്താക്കാനുള്ള ശുപാർശ നാലിനെതിരേ ആറ് വോട്ടുകൾക്കാണ് എത്തിക്‌സ് കമ്മിറ്റി പാസാക്കിയത്. ജനവിധിയെ രണ്ടുപേരുടെ ഭൂരിപക്ഷം കൊണ്ട് അട്ടിമറിക്കപ്പെടുന്നുവെന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്.
സാമ്പത്തിക മേഖലയിലെ അമേരിക്കൻ ഭീമനായ ജെ.പി മോർഗൻ ചേസിന്റെ ലണ്ടനിലെ വൈസ് പ്രസിഡന്റായിരിക്കെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പദവി ഉപേക്ഷിച്ചാണ് മഹുവ മൊയ്ത്ര 2009ൽ രാഷ്ട്രീയത്തിലെത്തുന്നത്. 1974 ഒക്ടോബർ 12ന് അസമിലെ ലബാക്കിൽ ബംഗാളി കുടുംബത്തിലായിരുന്നു ജനനം. കൊൽക്കത്തയിൽ സ്‌കൂൾ വിദ്യാഭ്യാസം. ഇക്കണോമിക്‌സ് ആന്റ് മാത്തമാറ്റിക്‌സിൽ ബിരുദമെടുത്തത് മസാച്ചുസെറ്റ്‌സ് സൗത്ത് ഹെഡ്‌ലിയിലെ മൗണ്ട് ഹോളിയോക്ക് കോളജിൽ നിന്ന്.

പിന്നാലെ അമേരിക്കൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ജെ.പി മോർഗൻ ചേസിൽ ന്യൂയോർക്കിൽ ജോലി. ലണ്ടലിലെ ഓഫിസിലേക്ക് വൈസ് പ്രസിഡന്റായി സ്ഥലംമാറ്റം. ആരും കൊതിക്കുന്ന ജീവിത പശ്ചാത്തലമുണ്ട് മഹുവയ്ക്ക്. അവിടെ നിന്ന് ജോലിയുപേക്ഷിച്ചാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെത്തുന്നത്. ഈ മഹുവ ചോദ്യങ്ങൾ ചോദിക്കാൻ ഒരു കോർപറേറ്റ് മുതലാളിയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം ഒരു യുക്തിവച്ചും സ്ഥിരീകരിക്കാനാവാത്തതാണ്.

Content Highlights:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago