HOME
DETAILS
MAL
ഹൈക്കോടതി തന്നെ വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി, വി.സി മാരുടെ വാദം നാളെ കേള്‍ക്കും; ഗവര്‍ണര്‍
backup
December 10 2022 | 05:12 AM
ഡല്‍ഹി; കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്. കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും. കാരണം കാണിക്കല്‍ നോട്ടീസമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും അന്തിമ തീരുമാനം കോടതി വിധിക്ക് ശേഷമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.സുപ്രീം കോടതി വിധി പ്രകാരം യു.ജി.സി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."