HOME
DETAILS

ബഹിരാകാശത്തിലെ സ്വകാര്യവൽക്കരണം

  
backup
December 11 2022 | 05:12 AM

965345321-2

ഹബീബ് റഹ്‌മാൻ കൊടുവള്ളി


ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമിച്ച ആദ്യ റോക്കറ്റ് വിക്രം-എസ്, മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസം വിക്ഷേപിക്കപ്പെട്ട വാർത്ത ഒരേസമയം ആശയും ആശങ്കയും നൽകുന്നതാണ്. ഇന്ത്യയുടെ പുരോഗതിയിൽ അതി നിർണായകമായേക്കാവുന്ന ഈ വിക്ഷേപണം അത്രതന്നെ കുത്തകവൽക്കരണത്തിനും സാധ്യതയുള്ളതാണ്. കാരണം കരയും കടലും വായുവുമൊക്കെ പങ്കിട്ടെടുക്കുന്ന തിരക്കിലാണല്ലോ കോർപറേറ്റുകളും സാമ്രാജ്യത്വ ശക്തികളും.
ഹൈദരാബാദ് ആസ്ഥാനമായി 2018ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പായ സ്കൈ റൂട്ട് എയ്റോ സ്പേസിൽ നിന്നാണ് വിക്രം-എസ് റോക്കറ്റ് നിർമിച്ചത്. ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞരായിരുന്ന പവൻകുമാർ ചന്ദനയും നാഗ ഭാരത് ഡാക്കയും ജോലി രാജിവച്ച് തുടങ്ങിയ ഈ സ്റ്റാർട്ടപ്പ് സംരംഭമാണ് വെള്ളിയാഴ്ച രാവിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് വേണ്ടിയും മറ്റൊന്ന് വിദേശ കമ്പനിക്ക് വേണ്ടിയുമാണ്.


രാജ്യത്തിൻ്റെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനമുണ്ടായ ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ശ്രീഹരിക്കോട്ടയിൽ നിന്നുള്ള റോക്കെറ്റ് വിക്രം-എസിന്റേത്. ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രാപ്രദേശ് ആസ്ഥാനമായ എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസുംക്യു സ്‌പേസ് റിസേർച് ലാബ് എന്നിവയുടേതായിരുന്നു റോക്കെറ്റിലെ ഉപഗ്രഹങ്ങൾ.


സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം നടത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും ദൗത്യം വിജയകരമായിരുന്നുവെന്നും ഇതൊരു ചരിത്ര നിമിഷമാണെന്നുമാണ് ഇന്ത്യൻ നാഷനൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞത്. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണ ദൗത്യം കുറഞ്ഞ ചെലവിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണെന്നും ഏത് വിക്ഷേപണ സൈറ്റിൽനിന്നും 24 മണിക്കൂറിനുള്ളിൽ റോക്കറ്റുകൾ കൂട്ടിച്ചേർക്കാനും വിക്ഷേപിക്കാനും കഴിയുമെന്നും സ്കൈറൂട്ട് എയ്‌റോ സ്‌പേസും അവകാശപ്പെടുന്നുണ്ട്.


അമേരിക്കൻ ബഹിരാകാശ യാത്രാക്കമ്പനിയായ സ്പേസ് എക്സ്, ഫാൽക്കൺ 1 എന്ന ഉപഗ്രഹം സെപ്റ്റംബർ 2008ന് വിക്ഷേപിച്ചതോടെയാണ് ബഹിരാകാശത്ത് ആദ്യമായി സ്വകര്യപേടകം കറങ്ങാൻ തുടങ്ങുന്നത്. അതുവരെ സർക്കാരുകളുടെ ഔദ്യോഗിക ഏജൻസികൾക്ക് മാത്രമേ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായാണു സ്പേസ് എക്സിന്റെ ആരംഭം. രാജ്യാന്തര ബഹിരാകാശ കേന്ദ്ര (ഐ.എസ്.എസ്)ത്തിന്റെ ഭ്രമണപഥത്തിനപ്പുറത്തേക്കു സ്വകാര്യ മൂലധനം ഉപയോഗിച്ചുള്ള ഈ ആദ്യ യാത്രക്ക് സമ്പന്നരായ രണ്ട് സഞ്ചാരികളാണ് പണം അടച്ചിരുന്നത്. ഈ സ്വകാര്യ ദൗത്യമിപ്പോൾ ഫാൽക്കൺ 9ൽ എത്തി നിൽക്കുന്നു.
ദശലക്ഷക്കണക്കിന് വീടുകളിലേക്ക് ഭ്രമണപഥത്തിൽ നിന്ന് വയർലെസ് വഴി വൈദ്യുതിയും മറ്റിതര ഊർജവും എത്തിക്കാൻ കഴിയുമോ എന്ന ബഹിരാകാശ ഗവേഷണത്തിലാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി. വലിയ സോളാർ ഫാമുകൾ ബഹിരാകാശത്ത് ഭീമൻ ഉപഗ്രഹങ്ങളായി സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നത് നിലവിലുള്ള ഊർജ പ്രതിസന്ധി പരിഹരിക്കാനും പുനരുപയോഗ ഊർജോൽപാദന സംവിധാനം വികസിപ്പിക്കുന്നതിനും 'സോളാരിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പഠനം പൂർത്തിയായാൽ കഴിയുമെന്നുതന്നെ അവർ വിശ്വസിക്കുന്നു. രാത്രിയോ മേഘങ്ങളോ ഇല്ലാത്തതിനാൽ സൗരോർജം ബഹിരാകാശത്ത് നിന്ന് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനാകുമെന്നും ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സൗരോർജം എന്ന ആശയം ഇനി ഫിക്ഷൻ അല്ലെന്നുമാണ് സോളാരിസ് സംരംഭത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞൻ ഡോ. സഞ്ജയ് വിജേന്ദ്രൻ ഉറപ്പിച്ച് പറയുന്നത്.


ലോക കോടീശ്വരനായ ഇലോൺ മാസ്കിന്റെ ബഹിരാകാശ കമ്പനിയാണ് സ്‌പേസ് എക്‌സ്. ആമസോൺ മേധാവി ജെഫ് ബെസോസിനും സ്വാന്തമായി ബഹിരാകാശ കമ്പനിയുണ്ട്. വൻ മുതൽ മുടക്കും പണവും ആവശ്യമുള്ള ഈ പദ്ധതികളൊക്കെയും തയാറാക്കാനും വികസിപ്പിക്കാനും സാധാരണക്കാരെ സംബന്ധിച്ചേടത്തോളം അപ്രാപ്യമാണെന്ന് പറയേണ്ടതില്ലല്ലോ.


കുത്തകകൾ ബഹിരാകാശവും കൈയടക്കുന്നതോടെ വായുവും സൂര്യപ്രകാശവും സൗരോർജവുമൊക്കെ സാധാരണക്കാർക്ക് പണം കൊടുത്തു വാങ്ങേണ്ടി വരികയോ കിട്ടാക്കനിയാവുകയോ ചെയ്തേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago