മുഖക്കുരുവും താരനും ഇല്ലാതാക്കാം; മാതളനാരകത്തിന്റെ തൊലിയുടെ ഗുണങ്ങളറിയാം
മാതളനാരകം വളരെ ആരോഗ്യപ്രദമായ ഭക്ഷണമാണെന്നത് നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും അറിവുള്ള കാര്യമാണ്.
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ദഹനത്തിനും പറ്റിയ പഴമാണ് മാതളം. കൂടാതെ മാതളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാതളം നല്ലതാണ്.എന്നാല്‍ മാതളത്തിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ പലര്‍ക്കും അറിയണമെന്നില്ല.
മാതളനാരങ്ങയുടെ തൊലി നീര്‍വീക്കം, വീക്കം, വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.
ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ഉള്ളതിനാല്‍ മാതള നാരങ്ങ തൊലി അതിന്റെ വിത്തുകളേക്കാള്‍ കൂടുതല്‍ ആരോഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതികള്‍ അനുസരിച്ച് തൊണ്ടവേദനയും ചുമയും ശമിപ്പിക്കാന്‍ മാതള നാരങ്ങ തൊലി പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി ഗാര്‍ഗിള്‍ ചെയ്യാറുണ്ട്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മാതള നാരങ്ങയുടെ സത്തില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.
മാതള നാരങ്ങയുടെ തൊലിക്ക് ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ചുണങ്ങ്, മുഖക്കുരു തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. മാതളത്തിന്റെ തൊലി ഫേസ് പാക്ക് അല്ലെങ്കില്‍ ഫേഷ്യല്‍ സ്‌ക്രബ്ബ് ആയി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യപ്പെടും. മാതളത്തിന്റെ തൊലിയിലെ ശക്തമായ ആന്റി ഓക്‌സിഡന്റ് ഉള്ളടക്കം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും.
താരന്‍ തടയാനും മുടികൊഴിച്ചില്‍ തടയാനും മാതള നാരങ്ങയുടെ തൊലി സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പൊടിച്ച മാതള നാരങ്ങയുടെ തൊലി ഹെയര്‍ ഓയിലുമായി യോജിപ്പിച്ച് മുടിയുടെ വേരുകളില്‍ പൂര്‍ണ്ണമായും പുരട്ടണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
Content Highlights:pomegranate skin benefits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."