ഫലസ്തീനിലേക്കുള്ള ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരെ യു.എന്നില്‍ പ്രമേയം; അനുകൂലിച്ച് ഇന്ത്യ
ന്യൂഡല്‍ഹി:ഫലസ്തീനിലേക്കുള്ള ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ഫലസ്തീനിലെ കിഴക്കന്‍ ജറുസലേം ഉൾപ്പെെടുന്ന പ്രദേശങ്ങൾ, സിറിയയുലെ ഗോലാന്‍ കുന്നുകള്‍, എന്നിവിടങ്ങളില്‍ ഇസ്‌റാഈല്‍ നടത്തിയ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയമാണ് വ്യാഴാഴച യുഎന്നില്‍ പാസാക്കപ്പെട്ടത്.
അമേരിക്ക.കാനഡ മുതലായ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്ത പ്രമേയത്തെ 120 രാജ്യങ്ങള്‍ പിന്തുണച്ചു. 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നേരത്തെ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തില്‍ നിന്നും ഇന്ത്യ വിട്ടുനിന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു.
അതേസമയം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായിരം കടന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Content Highlights:India Supports UN Resolution Condemning Israeli Settlements In Palestine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."