ഡല്‍ഹി കലാപം ; പ്രതികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച് വിചാരണ നടത്താന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ ഭാഗമായുള്ള കൊലക്കേസ് പ്രതികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ച് വിചാരണ നടത്താന്‍ ഡല്‍ഹി കോടതി ഉത്തരവ്.
ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി ഇത്തരത്തില്‍ കേസുകള്‍ രണ്ടായി വിഭജിച്ച് വിചാരണ നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കലാപത്തിനിടെ സല്മാന് എന്നയാള്‍ കൊല്ലപ്പെട്ട കേസിലെ അഞ്ചു പ്രതികളില്‍ മൂന്നുപേര്‍ ഹിന്ദുക്കളും രണ്ടുപേര്‍ മുസ്ലിംകളുമാണ്. പ്രതികള്‍ രണ്ടു സമുദായക്കാരായതിനാല്‍ കൊലയ്ക്ക് രണ്ടുതരത്തിലുള്ള താല്പര്യവും ഗൂഢാലോചനയുമാണുണ്ടായിരിക്കുക. അതിനാല്‍ രണ്ടു കേസും ഒന്നായി കേള്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള കുറ്റപത്രം കേസിലെ ഹിന്ദുക്കളായ കുല്‍ദീപ്, ദീപക് താക്കൂര്‍, ദീപക് യാദവ് എന്നീ പ്രതികളുടേതായി കണക്കാക്കും.
മുസ്ലിംകളായ മുഹമ്മദ് ഫുര്‍ഖാന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നീ പ്രതികള്‍ക്കായി പ്രത്യേക കുറ്റപത്രം തയാറാക്കണം.
രണ്ടു കുറ്റപത്രവും രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാനും ക്രൈംബ്രാഞ്ച് ഡി.സി.പി ജോയ് എന്‍. ടിര്‍ക്കിക്ക് കോടതി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."