HOME
DETAILS

പോക്‌സോ നിയമവും ഫലപ്രാപ്തിയും

  
backup
December 11 2022 | 19:12 PM

89635463-3

ഗിരീഷ് കെ. നായർ


ഒരു ദശാബ്ദം മുമ്പ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമമാണ് പോക്‌സോ. വർഷങ്ങൾക്കിപ്പുറം ഈ നിയമത്തിൻ്റെ കാര്യക്ഷമതയെ കുറിച്ച് പരിശോധന അനിവാര്യമാണ്. നിയമങ്ങൾ ഫലപ്രദമല്ലെങ്കിൽ കുറ്റങ്ങൾ ആവർത്തിക്കപ്പെടുകയും കുറ്റവാളികൾ സ്വൈര്യവിഹാരം നടത്തുകയും ചെയ്യും. അതിന്റെ ചില ഉദാഹരണങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലുണ്ടായ രണ്ടുസംഭവങ്ങൾ. പോക്‌സോ കേസിൽ തടവിലായ രണ്ടു പ്രതികൾ പരോളിലിറങ്ങി അതേ കുറ്റകൃത്യം ആവർത്തിച്ച സംഭവങ്ങളായിരുന്നു രണ്ടും. ഇവിടെ പോക്‌സോ നിയമം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.


കുട്ടികളെ കൂലി വേലയ്ക്ക് വിടുകയെന്ന രക്ഷകർത്താവിന്റെ പ്രവൃത്തിയെ വിലക്കുന്ന 1933ലെ നിയമത്തിൽ തുടങ്ങി 1986ലെ ബാലവേല നിരോധനം, 1987ലെ അസാന്മാർഗിക പ്രവൃത്തികൾക്ക് കുട്ടികളെ കടത്തുന്നതിനെതിരായ നിയമം, ശൈശവ വിവാഹം തടയുന്ന 2006ലെ നിയമം, വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കുന്ന 2009ലെ ബാലാവകാശ നിയമം തുടങ്ങിയവയ്ക്കു പിന്നാലെയാണ് 2012ൽ പോക്‌സോ നിയമം കൊണ്ടുവരുന്നത്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരേയാണ് നിയമത്തിൻ്റെ കടന്നുവരവ്.


1990ൽ ഗോവയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു റാക്കറ്റ് പിടിയിലായി. ഇതിനെതിരേ നിയമം കൊണ്ടുവരാൻ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെ സർക്കാർ ചുമതലപ്പെടുത്തുകയും ചിൽഡ്രൻസ് കോഡ് ബിൽ 2000ൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇന്നത്തെ പോക്‌സോയിലേക്ക് പല മാറ്റങ്ങളിലൂടെ നിയമം എത്തിയത്.
നിലവിലെ സാഹചര്യത്തിൽ നിയമത്തിൻ്റെ ഫലപ്രാപ്തിയെ കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കണക്കുകൾ പറയുന്നത് കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്നുതന്നെയാണ്. പക്ഷേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ലായെന്ന പരിതാപകരമായ അവസ്ഥ ഭീതിയുളവാക്കുന്നതാണ്. ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല കുറ്റവാളികൾ ശിക്ഷയിൽ നിന്നൊഴിവാക്കപ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ഇക്കാര്യത്തിൽ കേരളം ഒന്നാമതായി തുടരുന്നുവെന്നത് ലജ്ജാകരമാണ്.


രാജ്യത്തെ മൊത്തം കണക്കെടുത്താൽ ഒരു പോക്‌സോ കേസ് രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ഇത്തരം കേസുകളിൽ കുറ്റവാളികളായ മൂന്നുപേർ കുറ്റവിമുക്തരാക്കപ്പെടുന്നു എന്നത് ഗുരുതര സ്ഥിതിവിശേഷമാണ്. സെന്റർ ഫോർ ലീഗൽ പോളിസി എന്ന സ്വതന്ത്ര സംഘടനയുടെതാണ് ഈ കണ്ടെത്തൽ. ലോക ബാങ്കിന്റെ ഡാറ്റ എവിഡൻസ് ഫോർ ജസ്റ്റിസ് റിഫോം പദ്ധതിയനുസരിച്ചാണ് പ്രസ്തുത റിപ്പോർട്ട് തയാറാക്കിയത്. 2012 മുതൽ 2021 വരെ രാജ്യത്തെ നാലു ലക്ഷത്തിലധികം പോക്‌സോ കേസുകൾ കണ്ടെത്തി രണ്ടര ലക്ഷത്തോളം കേസുകൾ വിശകലനം ചെയ്താണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കോടതികളിൽ നിന്നാണ് കേസുകൾ ശേഖരിച്ചത്. പോക്‌സോ കേസ് നിയമമനുസരിച്ച് ചണ്ഡിഗഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഒരു വർഷത്തിനകം തന്നെ കേസ് തീർപ്പാക്കുന്നു. കേസുകളിൽ 78 ശതമാനത്തിലും വിധിയില്ലാതെ ഉത്തർപ്രദേശ് കൊണ്ടുനടക്കുമ്പോൾ ഏറ്റവും കൂടുതൽ കേസുകൾ (80 ശതമാനം) തീർപ്പാക്കാനാകുന്നത് തമിഴ്‌നാടിനാണ്. കേരളത്തിലാകട്ടെ 21 ശതമാനം പേർ കുറ്റവിമുക്തരാക്കപ്പെടുമ്പോൾ 16 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. രാജ്യത്തെ മൊത്തം കണക്കെടുത്താൽ 43 ശതമാനം വിചാരണ ചെയ്യപ്പെടുമ്പോൾ 14 ശതമാനം പേർ കുറ്റവിമുക്തരാക്കപ്പെടുന്നു എന്നാണ്.
2007ൽ വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ പകുതിയിലേറെ വരുന്ന കുട്ടികളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നു എന്നാണ്. പെൺകുട്ടികളെക്കാളേറെ ആൺകുട്ടികൾ ഇരകളാകുന്നതായും അന്ന് കണ്ടെത്തിയിരുന്നു. നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2021ലെ കണക്കനുസരിച്ച് ചൂഷണം ചെയ്യുന്നത് കുട്ടികൾക്ക് നേരിൽ അറിയാവുന്നവർ തന്നെയാണ്. ഇതിൽ പകുതിയും സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളും ആണ്.


കണക്കുകൾ ഇങ്ങനെയൊക്കെയാകുമ്പോൾ ശിക്ഷകളിലെ ലാളിത്യം എന്താണെന്നാണ് പരിശോധിക്കേണ്ടത്. പോക്‌സോ കേസുകളിൽ എന്തിന് വിധികൾ നീട്ടണം. പൊലിസ് അന്വേഷണത്തിന് എന്തിനാണ് ബോഫോഴ്‌സ് കേസു പോലെ അനന്തമായി നീളുന്നത്. അതുമല്ലെങ്കിൽ ഫോറൻസിക് പരിശോധനാഫലം വരാനെടുക്കുന്ന താമസവും പൊതുജനങ്ങളുടെ സംശയത്തിന് കാരണമാകുന്നു. കോടതികൾ മാറ്റി കേസുകൾ തേയ്ച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങളും വ്യാപകമാകുന്നതും രഹസ്യമല്ല. പൊലിസ് നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് കോടതിയെ ധരിപ്പിച്ചുവരെ കേസിൽ നിന്നൂരിപ്പോരുന്നവരും കുറവല്ലെന്നതും വ്യക്തമായ കാര്യങ്ങളാണ്.


5000 രൂപയിൽ തുടങ്ങി ആജീവനാന്ത തടവ് വരെ ശിക്ഷയായി വിധിക്കാവുന്നതാണ് പോക്‌സോ നിയമങ്ങൾ. ശിക്ഷ ഉറപ്പാകുമെന്നറിയുമ്പോൾ ഇരയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒഴിവാക്കുകയാണ് അഭികാമ്യമെന്ന് കുറ്റവാളി വിചാരിക്കുന്നതിനെ തെറ്റുപറയാനാവില്ല. അതിന് ഉദ്യോഗസ്ഥ വൃന്ദം കുട പിടിക്കുന്നതിനെ ആണ് എതിർക്കപ്പെടേണ്ടത്. അത് കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ സംഘടനകൾ ആർജവം കാണിക്കണം. നമുക്ക് വേണ്ടത് ശാരീരിക ശിക്ഷയല്ല. വ്യക്തികളുടെ സ്വത്ത് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ഇരക്ക് നൽകുക എന്നതാകും ഉചിതമെന്ന് തോന്നുന്നത്. കുറ്റം ചെയ്തയാൾക്ക് എന്തെങ്കിലും നഷ്ടപ്പെട്ടു എന്ന നിലയുണ്ടാക്കണമെങ്കിൽ അതൊരു പ്രധാമ മാർഗമാണ്.
എന്താണ് പോക്‌സോ കേസുകളിലുണ്ടാകുന്ന അലംഭാവം? എന്തുകൊണ്ടാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നത്? ഇരയാകുന്ന കുട്ടികൾക്ക് പിന്തുണയും ശക്തിയും ഊർജവും നൽകാൻ ഒരു വ്യക്തിയെ നിയോഗിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പലപ്പോഴും നടപ്പാക്കി കാണാറില്ല. കുട്ടികളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയോ പ്രതിനിധിയോ ജില്ലാ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനോ ചിൽഡ്രൻസ് ഹോമിലെ വ്യക്തിയോ തുടങ്ങി ആരെങ്കിലും കുട്ടിയെ നിയമനടപടികളിൽ സഹായിക്കാനുണ്ടാകണമെന്ന നിയമം പ്രാവർത്തികമാകാറേയില്ല. ഇരയും വീട്ടുകാരും മാത്രം ഒരുവശത്ത് ഒതുങ്ങുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. എല്ലാ ജില്ലകളിലും പോക്‌സോ കോടതികൾ വേണമെന്നതും സാർവത്രികമായി നടപ്പായിട്ടില്ല. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതും നല്ലതാണ്. പോക്‌സോ കേസിൽ നിയമിക്കപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടർമാരെ സർക്കാർ മറ്റു കേസുകൾ വാദിക്കാൻ ചുമതലപ്പെടുത്തുന്ന സ്ഥിതി മാറിവരേണ്ടതുണ്ട്. കുട്ടികൾ നാളെയുടെ സമ്പത്താണ്, അവർ നിർഭയത്തോടെ ജീവിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago