കഞ്ഞിവെള്ളം വെറുതെ കളയാനുള്ളതല്ല; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനഫലം അറിയാം
ആരോഗ്യത്തിന് നന്നെന്ന് നമുക്ക് പലര്‍ക്കും അറിയാമെങ്കിലും ഭൂരിഭാഗം പേരും ഉപയോഗിക്കാതെ വെറുതെ പാഴാക്കി കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. വളരെ ചെലവ് കുറഞ്ഞ എന്നാല്‍ ആവശ്യത്തിന് പോഷകങ്ങളും മറ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുള്ള കഞ്ഞിവെള്ളത്തില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ നിസാരമല്ല എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് മുതല്‍ മുടിയുടേയും ചര്‍മ്മത്തിന്റേയും സംരക്ഷണത്തിന് വരെ കഞ്ഞിവെള്ളം സഹായിക്കുന്നുണ്ട്. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും മോചനത്തിന് കഞ്ഞിവെള്ളം സഹായിക്കുമെന്നും, കഞ്ഞിവെള്ളത്തിലെ അന്നജമാണ് ഇതിന് കാരണമാകുന്നതെന്നുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.
വയറിളക്കമോ വയറുവേദനയോ അവനുഭവപ്പെട്ടാല്‍ ഒരു ഗ്ലാസ് നേര്‍പ്പിച്ച കഞ്ഞിവെള്ളം കുടിച്ചാല്‍ മതിയെന്നും. അന്നജം ഒരു ബൈന്‍ഡിംഗ് ഏജന്റായി പ്രവര്‍ത്തിച്ച്. വയറിന് അകത്തെ അസ്വസ്ഥതകള്‍ പരിഹരിക്കുമെന്നും പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നു.വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡറുകളും കൊണ്ട് സമ്പന്നമാണ് കഞ്ഞി വെള്ളം. അതിനാല്‍ തന്നെ കഞ്ഞിവെള്ളത്തിന്
ചര്‍മ്മത്തെ ഭംഗിയോടെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. നല്ല മിനിസമുള്ള തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ കഞ്ഞിവെള്ളം ഒരു ടോണറായി ഉപയോഗിക്കാം. ഒരു
കോട്ടണ്‍ കാെണ്ട് മുഖത്ത് മൃദുവായി പുരട്ടാം. ഒരുപാട് വെയിലത്ത് ഒക്കെ പോകുന്നവരാണെങ്കില്‍ ഇങ്ങനെ ചെയ്യാം.
മുടിയുടെ വളര്‍ച്ചയ്ക്ക് കഞ്ഞിവെള്ളം സഹായിക്കും. കരുത്തുള്ള കറുപ്പ് നിറമുള്ള മുടിക്ക് കഞ്ഞിവെള്ളം ഏറെ നല്ലതാണ്. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ കേടായ രോമകൂപങ്ങളെ നന്നാക്കാനും മുടി പൊട്ടുന്നത് കുറയ്ക്കാമനും സഹായിക്കും.
ഷാംപൂ ചെയ്ത ശേഷം മുടിയുടെ തിളക്കവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് കഞ്ഞി വെള്ളം ഹെയര്‍ സെറം ഉപയോഗിച്ച് മുടി കഴുകാം. കാരണം ഇത് പോഷകങ്ങളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുകയും അതിന്റെ പോഷക?ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Content Highlights:rice water benefits
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."