HOME
DETAILS
MAL
ലവ് ജിഹാദ് ആരോപിച്ച് 'സദാചാര' പൊലിസ് ആക്രമണം; നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മര്‍ദ്ദനം പൊലിസിന്റെ സാന്നിധ്യത്തില്‍
backup
December 12 2022 | 07:12 AM
ബംഗളൂരു: സദാചാര പൊലിസ് ചമയല്‍ കേസുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദക്ഷിണ കര്‍ണാടകയിലാണ് സംഭവം. ഹിന്ദുത്വ പ്രവര്‍ത്തകരായ ഷിബിന്‍, ഗണേഷ്, പ്രകാശ്, ചേതന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ആക്രമിക്കപ്പെട്ട യുവാവ് പരാതി നല്‍കിയിരുന്നു.
ഡിസംബര്‍ ആറിനായിരുന്നു സംഭവം. ഒരു ജ്വല്ലറിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഇതര സമുദായത്തില്‍പ്പെട്ട യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് കൂടെ ജോലി ചെയ്യുന്ന ഹിന്ദു പെണ്‍കുട്ടിയെ 'ലവ് ജിഹാദ്' നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലിസ് പറഞ്ഞു. മംഗളൂരു നഗരത്തിലെ കദ്രി പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നതെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംഘം യുവാവിനെ വലിച്ചിഴച്ച് മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."