HOME
DETAILS
MAL
മുത്തലാഖ് നിരോധിച്ച മോദിക്ക് നന്ദിയായി ന്യൂനപക്ഷ മോര്‍ച്ച വക 'മുസ്ലിം വനിതകളുടെ ദുആ സമ്മേളനം'; മതേതരച്ചീട്ടുമായി വീണ്ടും സംഘ്പരിവാര്‍
backup
September 16 2021 | 10:09 AM
കൊച്ചി: മുസ്ലിം വനിതകളുടെ ദുആ സമ്മേളനം സംഘടിപ്പിച്ച് ന്യൂനപക്ഷ മോര്‍ച്ച. മുത്തലാഖ് നിരോധിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പ്രകടിപ്പിക്കാനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധിച്ച് ആത്മാഭിമാനം നല്‍കിയതിന് എന്നാണ് പരിപാടിയുടെ ക്യാപ്ഷന്‍.
മോദിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 17ന് എറണാകുളത്താണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം തേടുന്ന വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട് ന്യൂനപക്ഷ മോര്‍ച്ച. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറത്തുന്ന് നിന്ന് സുല്‍ഫത്ത്, ആതിക്ക, മീന എന്നിങ്ങനെ മൂന്ന് വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."