ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്‍പ്പടെയുള്ള ഇളവുകളില്‍ തീരുമാനം ഇന്നുണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവിനു സാധ്യത. സാഹചര്യം വിലയിരുത്താനുള്ള അവലോകന യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം ഇന്നത്തേക്കു നീട്ടുകയായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ഇളവുകളിലടക്കം ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ജനസംഖ്യാധിഷ്ഠിത രോഗവ്യാപന അനുപാതം എട്ടിനു മുകളിലുള്ള തദ്ദേശ വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. എന്നാല്‍ മറ്റിടങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഇളവുകള്‍ അനുവദിച്ചേക്കും. കടകളുടെ പ്രവര്‍ത്തനസമയം രാത്രി പത്തുവരെയാക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് വൈകുന്നേരം 3.30ന് യോഗം ചേരുക.
രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിനു മുകളില്‍ തുടരുകയാണെങ്കിലും തിയേറ്ററുകള്‍ തുറക്കണമെന്നും ബസുകളില്‍ നിന്ന് യാത്രചെയ്യാന്‍ അനുമതി നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."