'സംഘ് പരിവാര്‍ വിരുദ്ധ പോരാട്ടത്തില്‍ ആര് അണിചേര്‍ന്നാലും പിന്തുണക്കും' ലീഗിനോടുള്ള നിലപാട് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗിനോടുള്ള സി.പി.എം നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദന്‍. സംഘപരിവാറിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഎം എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലേഖനത്തില്‍ നിന്ന്
കേരളത്തെ ദുര്‍ബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികള്‍ എല്‍.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജണ്ടകള്‍ക്കെതിരെ എല്‍.ഡി.എഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആര്‍ജിച്ചു.
എല്‍.ഡി.എഫിന്റെ നിലപാട് പൊതുജനങ്ങളില്‍ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവര്‍ണറുടെ സമീപനത്തിനെതിരെയും മുസ്!ലിം ലീഗ് പരസ്യമായി രംഗത്തുവന്നു. ആര്‍.എസ്.പിയും ഗവര്‍ണറുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നു. ഇത് യു.ഡി.എഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയില്‍ ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യു.ഡി.എഫിനും പിന്തുണയ്‌ക്കേണ്ട സ്ഥിതിവിശേഷമുണ്ടായി.
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സി.പി. എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്‌നത്തിലും ഗവര്‍ണറുടെ പ്രശ്‌നത്തിലും മുസ്!ലിംലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സി.പി.എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്‌നവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. എല്‍.ഡി.എഫും സര്‍ക്കാരും സ്വീകരിക്കുന്ന നയങ്ങള്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാര്‍ അജന്‍ഡകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നയങ്ങളേക്കാള്‍ ഇടതുപക്ഷത്തിന്റെ നയങ്ങള്‍ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍പോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."