HOME
DETAILS
MAL
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സി.ഐക്കെതിരെ കേസ്
backup
December 15 2022 | 05:12 AM
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സി.ഐയ്ക്കെതിരെ കേസ്. അയിരൂര്‍ എസ്.എച്ച്.ഒ ആയിരുന്ന ജയ്സനലിന് എതിരെയാണ് കേസ്. ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
പോക്സോ കേസ് പ്രതിയായ 27 കാരനെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ജയ്സനില് കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു റൂറല്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."