പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി
തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.
സെപ്തംബര്‍ ഏഴിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതിയായ ജാഹിര്‍ പുറത്തു ചാടിയത്. 2005ല്‍ മെയ്ദ്ദീനെന്ന വജ്രവ്യാപാരിയെ കൊലപ്പെടുത്തിയതിന് ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ജാഹിര്‍ ഹുസ്സൈന്‍. 2017ലാണ് ജാഹിറിനെ ജീവപര്യന്തം ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലെത്തിച്ചത്. അലക്കുജോലിക്കായി പുറത്തിറക്കിയപ്പോഴാണ് ജാഹിര്‍ ഹുസൈന് രക്ഷപ്പെട്ടത്.
തൂത്തുകുടിയിലേക്കായിരുന്നു ഇയാള്‍ ആദ്യം പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ചെന്നൈയിലേക്ക് ജാഹിര്‍ കടന്നെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ചെന്നൈ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് ജാഹിര്‍ കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."