അക്യുപങ്ചർ പരീക്ഷ വിജയിച്ച മുഹമ്മദ് ഇർജാസ് അവാർഡ് സ്വീകരിച്ചു
ദമാം: കേരളത്തിൽ വ്യാപകമായി പ്രചരിക്കുന്ന അക്യുപങ്ചർ പഠനത്തിൽ ഉന്നത മാർക്കോടെ വിജയിച്ച സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ അവാർഡ് സ്വീകരിച്ചു. മരുന്നില്ലാതെ തന്നെ മനുഷ്യന്റെ അവയവങ്ങളിൽ വിവിധ പ്രത്യേക പോയന്റുകൾ കേന്ദ്രീകരിച്ച് രോഗങ്ങളെ ഭേദമാക്കുന്ന അക്യുപങ്ചർ പഠനത്തിന് ഇന്ന് ഏറെ പ്രാധ്യാന്യത്തോടെയാണ് പലരും ചേരുന്നത്. വിദ്യാ സമ്പന്നർക്കെന്നപോലെ തന്നെ സാധാരണക്കാർക്കും എളുപ്പത്തിൽ പഠിക്കാവുന്നതും നമ്മുടെ ശരീരത്തിലെ അവയവങ്ങളിൽ ചില പ്രത്യേക കേന്ദ്രങ്ങൾ കണ്ടെത്തി അതിലൂടെ രോഗം ഭേദമാക്കുകയും ചെയ്യുന്ന അക്യുപങ്ചർ സംവിധാനം ഇതിനകം തന്നെ നിരവധി പേര് പഠിച്ചിറങ്ങിയിട്ടുണ്ട്.
ജുബൈൽ റോയൽ കമ്മീഷൻ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയുന്ന മുഹമ്മദ് ഇർജാസ് കോഴിക്കോട് മൂഴിക്കൽ സ്വദേശിയാണ്. എസ്‌ഐസി ജുബൈൽ വർക്കിങ് സിക്രട്ടറി, കിഴക്കൻ പ്രവിശ്യ കൗൺസിൽ അംഗവും സാമൂഹ്യ സേവന രംഗത്ത് സജീവവുമായ ഇദ്ദേഹം ഹിജാമഃ, അക്യുപങ്ചർ ചികിത്സയുമായി ബന്ധപ്പെട്ട ക്ളാസുകളും എടുക്കാറുണ്ട്. മലപ്പുറം വെന്നിയൂർ അക്യുപങ്ചർ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ പത്മശ്രീ മണിക്ഫാൻ മുഖ്യാതിഥിയായിരുന്നു.
മുഹമ്മദ് റഫീഖ് കെ അധ്യക്ഷത വഹിച്ചു. സുഹറാബി പി (ഡെപ്യൂട്ടി ചെയർപേഴ്സൺ, തിരൂരങ്ങാടി), മുജീബ് കോക്കൂർ (പീപ്പിൾസ് ഹെൽത്ത് ഓർഗനൈസേഷൻ സെക്രട്ടറി), മുജീബ് (മാനേജിങ് ഡയറക്ക്റ്റർ, എൻ എച്ച് ഇ എസ്), മൻസൂർ അലി ചെമ്മാട്, ജുനൈദ് (എക്സൈസ് നാർകോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് തൃശൂർ സി ഐ), അഡ്വ: അബ്ദുസ്സലാം (തിരൂരങ്ങാടി വില്ലേജ് ഓഫീസർ), അബ്ദുൽ ഗഫൂർ (തെന്നല ഗ്രാമ പഞ്ചായത്ത് മെമ്പർ) സംസാരിച്ചു. പത്മശ്രീ അലി മണിക്ഫാൻ മിനിക്കോയി സർട്ടിഫിക്കറ്റ് വിതരണം നടത്തി. അക്യുപങ്ചറിന്റെ പ്രസക്തി എന്ന വിഷയത്തിൽ വെന്നിയൂർ ഇന്ത്യൻ അക്യുപങ്ചർ അക്കാദമി പ്രിൻസിപ്പൽ അഷ്‌റഫ് പൂവിൽ വിഷയമവതരിപ്പിച്ചു. ക്ലാസിക്കൽ അക്യുപങ്ചർ അസോസിയേഷൻ (സി എ പി എ) ലോഗോ പ്രകാശനം അലി മണിക്ഫാൻ സി എ പി എ പ്രസിഡന്റ് മുഹമ്മദ് റഫീഖിന് കൈമാറി പ്രകാശനം ചെയ്തു. അബ്ദുറഹ്മാൻ മൗലവി സ്വാഗതം പറഞ്ഞു.
അക്യുപങ്ചറിന്റെ പ്രസക്തി എന്ന വിഷയത്തിൽ വെന്നിയൂർ ഇന്ത്യൻ അക്യുപങ്ചർ അക്കാദമി പ്രിൻസിപ്പൽ അഷ്‌റഫ് പൂവിൽ വിഷയമവതരിപ്പിച്ചു. ക്ലാസിക്കൽ അക്യുപങ്ചർ അസോസിയേഷൻ (സി എ പി എ) ലോഗോ പ്രകാശനം അലി മണിക്ഫാൻ സി എ പി എ പ്രസിഡന്റ് മുഹമ്മദ് റഫീഖിന് കൈമാറി പ്രകാശനം ചെയ്തു. അബ്ദുറഹ്മാൻ മൗലവി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."