ശബരിമല: തീര്‍ഥാടകരെ കൊണ്ടുപോകുന്നത് കുത്തിനിറച്ച്; കെ.എസ്.ആര്.ടി.സിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. കെ.എസ്.ആര്.ടി.സി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് കപ്പാസിറ്റിയില്‍ കൂടുതല്‍ തീര്‍ഥാടകരെ ബസില്‍ കൊണ്ടുപോകരുത്. മിക്കപ്പോഴും തീര്‍ഥാടകരെ കുത്തിനിറച്ചുകൊണ്ടുപോകുന്നുവെന്നും പഴയ ബസുകളാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു.
അതേസമയം, പൊലിസിനെതിരെയും യോഗത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി. വാഹനങ്ങള്‍ തടയുന്നതിനെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്കു വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നും പരാതിയുയര്‍ന്നു.
എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പതിനെട്ടാംപടി നിയന്ത്രണം ദേവസ്വം ബോര്‍ഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."