കോടതി വളപ്പില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം
ആലപ്പുഴ; ഹരിപ്പാട് കോടതി വളപ്പില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.പോക്‌സോ കേസില്‍ പ്രതിയായ ദേവരാജനാണ് (72) കോടതി വളപ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.ഇന്ന് ദേവരാജന്റെ കേസിലെ വിധി പറയുന്ന ദിവസമായിരുന്നു.എഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജന്‍ കുറ്റക്കാരനാണെന്ന് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കേസ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കോടതിയില്‍ വച്ച് പ്രതി കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.ഹരിപ്പാട് പൊലീസ് ഉടന്‍തന്നെ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആത്മഹത്യാശ്രമത്തിന് ഹരിപ്പാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. 2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രണ്ടുമാസത്തിന് ശേഷമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."