HOME
DETAILS
MAL
രണ്ട് കൈയ്യും മുട്ടിയാലേ ശബ്ദം വരൂ; ബിഷപ്പിനെ കണ്ട മന്ത്രി പ്രതികരിച്ചത് നിരുത്തരവാദപരമായി: കെ സുധാകരന്
backup
September 19 2021 | 10:09 AM
കോഴിക്കോട്: ബിഷപ്പിനെ കണ്ട മന്ത്രി കെ.വാസവന് പ്രതികരിച്ചത് നിരുത്തരവാദപരമായിട്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. അദ്ദേഹം പറഞ്ഞത് ഇവിടെ ചര്‍ച്ചയും പ്രശ്നങ്ങളുമൊന്നും ആവശ്യമില്ലെന്നാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പോയപ്പോള്‍ പോരിനെന്നപോലെയാണ് മന്ത്രിയെ അയച്ചത്. സര്‍ക്കാര്‍ കാണിക്കേണ്ട സമചിത്തതയും ഉത്തരവാദിത്വവും കാണിച്ചില്ല. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
മന്ത്രി ബിഷപ്പിനെ മാത്രമേ കണ്ടിട്ടുള്ളൂ. രണ്ട് കൈമുട്ടിയാല്‍ മാത്രമല്ലേ ശബ്ദം വരൂ. ഇതൊരു പൊതുവിഷയമാണ്. അപ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരം നടത്തുകയാണ് വേണ്ടതെന്നും കെ.സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."