സംസ്ഥാനത്തിന് വിരുദ്ധമായി ശക്തികള്‍ പ്രവര്‍ത്തിക്കുന്നു, അത് കൊണ്ടാണ് ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തിന് വിരുദ്ധമായി ശക്തികള്‍ പ്രവര്‍ത്തിക്കുന്നു, അത് കൊണ്ടാണ് ജനങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി
മഞ്ചേശ്വരം: നവകേരള സദസിന് കാസര്‍ഗോഡ് പൈവളികെയില്‍ തുടക്കം. മഞ്ചേശ്വരത്തെ പൈവളികെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
2016ന് മുന്‍പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതയിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഏറെക്കുറെ പൂര്‍ത്തിയായ ഭാഗത്ത് ഇറങ്ങിനിന്ന് അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് നല്ല കുളിര്‍മ്മ നല്‍കുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് കേരളസദസിലേക്ക് വരുമ്പോള്‍ വൈകാന്‍ കാരണംഎന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ല എന്ന് കരുതിയവരെല്ലാം ഇപ്പോള്‍ ആ വിശ്വാസത്തില്‍ അല്ല. സമയബന്ധിതമായി പൂര്‍ത്തിയാകും എന്ന ഉറച്ച വിശ്വാസത്തിലാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്ന് എങ്ങനെയെങ്കിലും മറച്ചുവെക്കണം എന്ന് അതീവ നിക്ഷിപ്ത താത്പര്യത്തോടെ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധരായ ശക്തികള്‍ ആഗ്രഹിക്കുകയായാണെന്നും കൂട്ടിച്ചേര്‍ത്തു. അത് സംസ്ഥാന താത്പര്യമല്ല. അവരുടേതായ നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ അതിനോടൊപ്പമില്ല. ജനങ്ങള്‍ അതിന്റെ കൂടെ അണിനിരക്കാനും തയ്യാറല്ല. അതുകൊണ്ടാണ് 2021ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെ 99 സീറ്റുകള്‍ നല്‍കി തുടര്‍ഭരണം കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചത്. ആ സര്‍ക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാകും. ബി.ജെ.പിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാകാം. പക്ഷെ നാടിനുവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇവിടെ നടക്കാന്‍ പാടില്ലെന്നും ഇപ്പോള്‍ ഇത് വേണ്ട എന്നും നിലപാട് എടുതക്കുന്നതിന് എന്താണ് അര്‍ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."