പാലാ ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിക്കണം: കാന്തപുരം
കോഴിക്കോട്: പാലാ ബിഷപ്പിന്റെ പ്രസ്താവന തെറ്റാണെന്നും അത് അദ്ദേഹം തന്നെ പിന്‍വലിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടത്. സര്‍ക്കാരിന്റെ നിലപാട് ഇതുവരെ വ്യക്തമല്ല. സമാധാനമാണ് വേണ്ടത്.
ഭിന്നിപ്പുണ്ടാക്കി മുന്നോട്ട് പോകാനല്ല ഉദ്ദേശിക്കുന്നത്. വളച്ചൊടിച്ചാലും തിരിച്ചടിച്ചാലും മന്ത്രി വാസവന് പറഞ്ഞത് തെറ്റാണ്. അത് അദ്ദേഹം തന്നെ തിരുത്തണം. ഇക്കാര്യം ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ടു വരരുത്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിങ്ങനെ ഇസ്ലാമില്‍ ഇല്ല. ലൗ ജിഹാദിന് പകരമായിരിക്കാം പുതിയ പേര് കൊണ്ട് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഇല്ല എന്ന് നേരത്തെ വ്യക്തമായതാണ്. ഇസ്ലാമില്‍ നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനമില്ല. തീവ്രവാദത്തിന് ഇസ്ലാം കൂട്ട് നില്ക്കുകയില്ല. സമവായത്തിന് ആര് നീക്കം നടത്തിയാലും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."