തിരുവനന്തപുരത്ത് ഇന്ന് മതമേലധ്യക്ഷന്‍മാരുടെ യോഗം; വിവിധ മതനേതാക്കള്‍ക്ക് ക്ഷണം
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. ഇന്ന് വൈകീട്ട് 3.30 ക്കാണ് യോഗം.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍, സൂസപാക്യം തിരുമേനി, ധര്‍മ്മരാജ് റസാലം തിരുമേനി, ബര്‍ണ്ണബാസ് തിരുമേനി തുടങ്ങിയവര്‍ സാമുദായിക നേതാക്കളുടെ പങ്കെടുക്കും.
പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗ സമീപനവും മുസ്‌ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പാലാ ബിഷപ് ഹൗസ് സന്ദര്‍ശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും ഏറെ വിമര്‍ശനത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."