HOME
DETAILS

ലക്ഷദ്വീപില്‍ ഗാന്ധിജയന്തി ആഘോഷത്തിന് 1.39 കോടി

  
backup
September 20 2021 | 05:09 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8

 

ജലീല്‍ അരൂക്കുറ്റി


കവരത്തി: ജനകീയ പ്രതിഷേധം ശക്തമായ ലക്ഷദ്വീപില്‍ ഗാന്ധിജയന്തി ആഘോഷം കൊഴുപ്പിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ഗുജറാത്തിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ചുമതലപ്പെടുത്തുന്നത് 1.39 കോടി രൂപയ്ക്ക്.


അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി നിലകൊള്ളുന്ന ലക്ഷദ്വീപ് ജനതയെ ആകര്‍ഷിക്കാനും ദ്വീപ് ഭരണകൂടത്തിനെതിരേ ഉയര്‍ന്ന മോശം പ്രതിച്ഛായ മാറ്റിയെടുക്കുന്നതിനുമുള്ള അവസരമായിട്ടാണ് ഗാന്ധിജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടും ഡയറിഫാമുകള്‍ അടച്ചുപൂട്ടിയും സ്‌കൂളുകളും അങ്കണവാടികളും ലയിപ്പിച്ചും ഓഫിസുകള്‍ നിര്‍ത്തലാക്കിയും ഭരണപരിഷ്‌കാരം തുടരുമ്പോഴാണ് മറുവശത്ത് കോടികള്‍ ചെലവഴിച്ചു ഗാന്ധിജയന്തി ആഘോഷം.


പ്രമുഖ കലാകാരന്മാരെയും കേന്ദ്രമന്ത്രിമാരെയും ദ്വീപിലേക്ക് കൊണ്ടുവന്ന് പരിപാടി ആകര്‍ഷണീയമാക്കാനാണ് നീക്കം.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഫണ്ടില്‍ നിന്നാണ് ധൂര്‍ത്തിന് പണം ചെലവഴിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. കുറഞ്ഞ തുക സമര്‍പ്പിച്ച കൊച്ചിയിലെ ടെന്‍ഡറുകള്‍ തള്ളിയാണ് പട്ടേലിന്റെ സ്വന്തം നാട്ടിലെ കമ്പനിക്ക് പരിപാടി കൈമാറുന്നത്.


അഹമ്മദാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോബനാസ് ഇവന്റ് മാനേജ് കമ്പനിയെ 1,39,00,578 രൂപയ്ക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടെന്‍ഡറില്‍ കുറഞ്ഞ തുകയായ 97,25,607 രൂപ സമര്‍പ്പിച്ച കൊച്ചി കേന്ദ്രമായ ഐസ് ക്യൂബ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയേയും 1,09,62,200 രൂപ സമര്‍പ്പിച്ച ഡല്‍ഹി കേന്ദ്രമായ ജെ.ബി.ഡികോര്‍ കമ്പനിയെയും തള്ളികൊണ്ടാണ് കൂടിയ തുക സമര്‍പ്പിച്ച ഗുജറാത്ത് കമ്പനിയെ തെരഞ്ഞെടുത്തത്. ടെക്‌നിക്കല്‍ സ്‌കോറിലും ഫിനാന്‍ഷ്യല്‍ സ്‌കോറിലും കൂടുതല്‍ യോഗ്യതാ മാര്‍ക്ക് നല്‍കിയാണ് ഗോബനാസിനെ തെരഞ്ഞെടുത്തത്. പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായിരിക്കുന്ന ദാമന്‍ ദ്യൂവില്‍ പരിപാടി സംഘടിപ്പിച്ചത് ഇതേ ഗുജറാത്തി കമ്പനിയാണ്. ഇതുകൂടി പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തത്.
മ്യൂസിക്, സൗണ്ട് സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ വന്‍കരയില്‍ നിന്ന് എത്തിച്ചാണ് ദ്വീപില്‍ മെഗാമേളകള്‍ സംഘടിപ്പിക്കുന്നത്.
ലക്ഷദ്വീപിലെ രാഷ്ട്രീയ കക്ഷികളുടെ പൊതുകൂട്ടായ്മയായ സേവ് ലക്ഷദ്വീപ് ഫോറം അഡ്മിനിസ്‌ട്രേഷന്റെ പരിപാടിയോട് നിസഹകരണം പ്രഖ്യാപിക്കാനും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷം നടത്താനുമാണ് തിരുമാനിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago