കോഴിക്കോട് കോര്‍പ്പറേഷനിലെ റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം
കോഴിക്കോട്: കോര്‍പ്പറേഷനിലെ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബഹളത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസ് കാമറമാന്‍ ജിതേഷ്, കേരളാ വിഷന്‍ കാമറാമന്‍ വസീം അഹമദ്, റിപോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പ് വിഷയത്തെച്ചൊല്ലിയാണ് കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. കൗണ്‍സില്‍ ഹാളില്‍ ചട്ടം ലംഘിച്ചെന്ന പേരില്‍ പതിനഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
അടിയന്തിര പ്രമേയം തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."