മൂന്നാം സ്ഥാനത്തിനായി പോരിനിറങ്ങി ക്രൊയേഷ്യയും മൊറോക്കോയും
ദോഹ: കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത ഫുട്ബോള്‍ ലോകകപ്പില്‍ ആരാധകര്‍ക്കായി ഒരു മത്സരത്തിനുകൂടി തിരുകൊളുത്താനിറങ്ങി മൊറോക്കോയും ക്രൊയേഷ്യയും.. ഈ ലോകകപ്പിന്റെ നിറപ്പകിട്ടായ രണ്ടു ടീമുകളും ലോകകപ്പ് മൂന്നാം സ്ഥാന മത്സരത്തില്‍ പന്തു തട്ടാനിറങ്ങി.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ 8.30നായിരുന്നുകിക്കോഫ്. ലോകകപ്പില്‍ വമ്പന്മാരെ അട്ടിമറിച്ച രണ്ടു ടീമിനും ഖത്തറില്‍നിന്നു ജയിച്ചു മടങ്ങാനുള്ള അവസരമാണിത്. മൂന്നാം സ്ഥാന മത്സരം വ്യര്‍ഥമാണെന്ന വാദങ്ങള്‍ക്കിടയിലും, ജയിക്കുന്നവര്‍ക്കു വെങ്കല മെഡലാണു സമ്മാനം. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ).
നാലാം സ്ഥാനക്കാര്‍ക്ക് 2.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 206 കോടി രൂപ). മെസ്സിക്രിസ്റ്റ്യാനോ യുഗത്തിനിടയിലും ലോകഫുട്ബോളില് പാദമുദ്ര പതിപ്പിച്ച ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ചിനെ ലോകകപ്പ് വേദിയില്‍ കാണുന്ന അവസാന മത്സരമായിരിക്കും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."