'ഹൃദയം പറയുന്നു മെസ്സിയെന്ന്, എന്നാല്‍ എംബാപെ...' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഷാരൂഖ്
ലോകകപ്പ് കലാശപ്പോരിന് ഇനി ഒരസ്തമയ ദൂരം കൂടി. അര്‍ജന്റീനയോ ഫ്രാന്‍സോ ആരാവും ആ സുവര്‍ണ കപ്പില്‍ മുത്തമിടുകയെന്ന ആകാംക്ഷയിലാണ് ലോകം.
സോഷ്യല്‍ മീഡിയയില്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടുമ്പോള്‍ പല സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഇഷ്ട ടീമിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനും താന്‍ ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
'ഹൃദയം പറയുന്നത് മെസ്സിയെന്നാണ്, എന്നാല്‍ കാഴ്ചക്ക് വിരുന്നൊരുക്കുന്ന കളിക്കാരനാണ് എംബാപെയും'
ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായി ഷരൂഖ് ട്വിറ്ററില്‍ കുറിക്കുന്നത്.
Arre yaar the heart says Messi no?? But Mbappa is a treat to watch also https://t.co/XFUOE2t7d9
— Shah Rukh Khan (@iamsrk) December 17, 2022
മറ്റൊരു ആരാധകന്റെ ചോദ്യം എന്തുകൊണ്ടാണ് റൊണാള്‍ഡോ, മെസിയേക്കാള്‍ മികച്ചവനാകുന്നത് എന്നാണ്. അതിന് ഷാരൂഖ് നല്‍കിയ മറുപടി രസകരമായിരുന്നു. അദ്ദേഹം ആരാധകരനെ ഉപദേശിച്ചതിങ്ങനെ ''എല്ലാ കാര്യങ്ങളിലും മികച്ചത് തേടി പോകരുത്. അത് ചിലപ്പോള്‍ നല്ലതിനെ നശിപ്പിക്കും''.
Just as advice don’t keep finding better….it destroys the good! https://t.co/TYSEEPHKOS
— Shah Rukh Khan (@iamsrk) December 17, 2022
ലോകകപ്പ് ഫൈനല്‍ കാണാന്‍ താനും സ്റ്റേഡിയത്തിലുണ്ടാവുമെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഫിഫ സ്റ്റുഡിയോയില്‍ മുന്‍ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്കൊപ്പം താനുമുണ്ടാകുമെന്നാണ് ഷാരൂഖ് അറിയിച്ചത്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും ഷാരൂഖിന്റെ കമന്ററിയുമുണ്ടാകും'ഗ്രൗണ്ടില്‍ മെസിയും എംബാപ്പെയും. സ്റ്റുഡിയോയില്‍ ഞാനും റൂണിയും. 18ന്റെ വൈകുന്നേരം മനോഹരമാകും' എന്നാണ് ഷാരൂഖ് അറിയിച്ചത്.
Field par Messi aur Mbappe… studio mein @WayneRooney aur main… #Pathaan!
— Shah Rukh Khan (@iamsrk) December 15, 2022
18 Dec ki shaam hogi shaandaar!
Dekhiye #FIFAWorldCup Final mere saath, LIVE on @JioCinema & @Sports18 pic.twitter.com/KP8dANSOra
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തുന്ന പത്താന്‍ എന്ന സിനിമയുടെ പ്രമോഷനും ഇതിനോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."