ബഫര്‍സോണ്‍: സര്‍ക്കാറിനെതിരെ സമര പ്രഖ്യാപനവുമായി താമരശ്ശേരി അതിരൂപത
താമരശ്ശേരി: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ സമര പ്രഖ്യാപനവുമായി താമരശ്ശേരി അതിരൂപത. കോഴിക്കോട്ടെ മലയോര മേഖലയില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. നാളെ ജനജാഗ്രതാ യാത്ര നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഫര്‍സോണുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം. ബഫര്‍സോണില്‍ നേരിട്ടുള്ള വിവരശേഖരണം നടത്തണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു.
പഞ്ചായത്തുകളുടെ സഹായത്തോടെ സര്‍വേ നടത്തണം. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹമാപ്പാണ് പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍ സര്‍വേ നടത്തണം. കര്‍ഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാവില്ല. നിലവിലുള്ള വനമേഖലയുടെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നും ഇഞ്ചനാനിയേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നേരിട്ടുള്ള സര്‍വേ വഴി വിവര ശേഖരണം നടത്തണമെന്നാണ് ആവശ്യം. അടിയന്തര നഗരസഭ കൗണ്‍സില്‍ വിളിച്ച് ചേര്‍ത്താണ് സി.പി.എം ഭരണസമിതി പ്രമേയം പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."