തിരക്കേറിയ നേരത്തെ ട്രാഫിക്ക് സമയം ഒരു മിനിറ്റായി കുറയ്ക്കും; ദുബൈയിലെ പ്രധാനറോഡിലെ പദ്ധതി 85 ശതമാനം പൂർത്തിയായി
തിരക്കേറിയ നേരത്തെ ട്രാഫിക്ക് സമയം ഒരു മിനിറ്റായി കുറയ്ക്കും; ദുബൈയിലെ പ്രധാനറോഡിലെ പദ്ധതി 85 ശതമാനം പൂർത്തിയായി
ദുബൈ: അൽ മൈദാൻ സ്ട്രീറ്റിലെ പീക്ക്-അവർ ട്രാഫിക് സമയം എട്ട് മിനിറ്റിൽ നിന്ന് ഒന്നായി കുറക്കാനുള്ള പദ്ധതി വൈകാതെ നടപ്പിലാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പദ്ധതി ഇപ്പോൾ 85 ശതമാനം പൂർത്തിയായതായും ബാക്കി നടപടികൾ പുരോഗമിക്കുന്നതായും ആർടിഎ അറിയിച്ചു.
അൽ ഖൈൽ സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സൈക്ലിസ്റ്റ് ക്ലബ് വരെയാണ് പദ്ധതി. തെരുവിന്റെ ശേഷി രണ്ടോ മൂന്നോ പാതകളിൽ നിന്ന് വിപുലീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിന് പുറമെ അൽ മൈദാൻ റൗണ്ട്‌എബൗട്ടിന് പകരം ടി ആകൃതിയിലുള്ള സിഗ്നലൈസ്ഡ് പ്രതല കവലയും സ്ഥാപിക്കും. അൽ ഖൂസ് റൗണ്ട് എബൗട്ടിനെ റൂട്ടിലെ ഒരു വിപുലീകൃത തെരുവാക്കി മാറ്റുകയും ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജംഗ്‌ഷനിലെ തിരക്ക് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റോഡ്‌സ്, ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. ഏകദേശം 95 ശതമാനത്തോളം യാത്ര തിരക്ക് കുറയുമെന്നാണ് കണക്കാക്കുന്നത്.
അൽ മൈദാൻ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ വരാനിരിക്കുന്ന ഘട്ടത്തിൽ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയുടെ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും പരിഷ്‌ക്കരിക്കും. പ്രദേശത്തെ മെച്ചപ്പെട്ട ഗതാഗതത്തിനായി 2024 രണ്ടാം പാദത്തിന്റെ തുടക്കത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."