നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന; തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്കെതിരെ നടപടി
നെഗറ്റീവ് എനര്‍ജി മാറ്റാന്‍ പ്രാര്‍ഥന; തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്കെതിരെ നടപടി
തൃശൂര്‍: തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ തൃശ്ശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്ഷന്. ശിശു സംരക്ഷണ ഓഫീസര്‍ കെ.എ ബിന്ദുവിനെയാണ് സസ്പെന്റ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
സെപ്തംബര്‍ 29 നാണ് ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തിയത്. വൈകീട്ട് 4.30 ഓടെയാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കണമെന്ന് ഓഫിസര്‍ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.
ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്ക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്. ഓഫീസില്‍ പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നാണ് അവര്‍ പറഞ്ഞത്. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാര്‍ ജോലി അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."