HOME
DETAILS
MAL
സംസ്ഥാനത്ത് നാലിനം ക്ഷേമപെന്ഷന് 1600 രൂപയായി ഉയര്‍ത്തി
backup
November 20 2023 | 11:11 AM
സംസ്ഥാനത്ത് നാലിനം ക്ഷേമപെന്ഷന് 1600 രൂപയായി ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം ക്ഷേമപെന്‍ഷനുകള്‍ 1600 രൂപയായി ഉയര്‍ത്തി. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്ഷന് തുകകളാണ് ഉയര്‍ത്തിയതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
അവശ കലാകാര പെന്ഷന് നിലവില്‍ 1,000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1,300 രൂപയും സര്‍ക്കസ് കലാകാരര്‍ക്കുള്ള പെന്ഷന് 1,200 രൂപയും വിശ്വകര്‍മ്മ പെന്ഷന് 1,400 രൂപയുമാണ് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."