ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി കസ്റ്റഡിയില്‍,29 പേരില്‍ നിന്നായി 1.85 കോടി തട്ടിയെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി പിടിയില്‍.മുഖ്യപ്രതിയായ ദിവ്യാ നായരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ വീട്ടില്‍ എത്തിയാണ് പൊലിസ് സംഘം പിടികൂടിയത്. പണം നല്കി ജോലി കിട്ടാതെ കബളിക്കപ്പെട്ട ഉദ്യോഗാര്‍ഥി വെഞ്ഞാറമൂട് പൊലിസില്‍ നല്കിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ജോലി വാഗ്ദാനം ചെയ്ത്, വ്യാജ ഇന്റര്‍വ്യൂ നടത്തി പണം തട്ടിയെടുത്തെന്ന പരാതിയില്‍ ടൈറ്റാനിയത്തിലെ ലീഗല്‍ മാനേജരും ഇന്റര്‍വ്യൂ നടക്കുമ്പോള്‍, അസി.ജനറല്‍ മാനേജരുമായിരുന്ന ശശികുമാര്‍ തമ്പി ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിനെതിരേയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.
മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന് കൂര് ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന് റോണ്മെന്റ് പൊലിസ് എടുത്ത കേസ് . പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പൊലിസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസും കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."