രാജസ്ഥാനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിന് പൈലറ്റ്; ആവശ്യം തള്ളി രാഹുല്‍
ന്യൂഡല്‍ഹി: പഞ്ചാബിലെ നേതൃമാറ്റത്തിനു പിന്നാലെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ നീക്കണമെന്ന സച്ചിന് പൈലറ്റ് വിഭാഗം എം.എല്‍.എമാരുടെ ആവശ്യം തള്ളി ഹൈക്കമാന്‍ഡ്.
ഈ ആവശ്യം ഉന്നയിച്ച് സച്ചിന് രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ഇരു നേതാക്കളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
2023 ല്‍ മാത്രം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജസ്ഥാനില്‍ തിടുക്കത്തില്‍ തീരുമാനങ്ങള്‍ വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്റ്. നേരത്തെ കോണ്‍ഗ്രസ് വിടാനൊരുങ്ങിയ സച്ചിന് പൈലറ്റിനെ പരിഗണിക്കാതിരിക്കാനും ഹൈക്കമാന്റിനാവില്ല.
അതിനാല്‍ മന്ത്രിസഭ വികസിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. സച്ചിന് പൈലറ്റ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനഃസംഘടന. കൂടാതെ സംഘടനാ തലത്തിലും സച്ചിന് പക്ഷത്തെ പരിഗണിക്കും. കോര്പറേഷന് ബോര്‍ഡ് പദവിയിലേക്കും സച്ചിന് പൈലറ്റുമായി അടുപ്പമുള്ളവരെ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."