സവർക്കറുടെ ചിത്രം കർണാടക നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ച് ബി.ജെ.പി സർക്കാർ
ബംഗളുരു: കർണാടക നിയമസഭയ്ക്കുള്ളിൽ ഹിന്ദുമഹാസഭാ നേതാവും ഗാന്ധി വധക്കേസിൽ ആരോപണവിധേയനുമായ വി.ഡി.സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് കർണാടകയിലെ ബി.ജെ.പി സർക്കാർ. വീർസവർക്കറെ കുറിച്ചുള്ള സംസ്ഥാന വ്യാപക പ്രചാരണ പരിപാടികൾ നടത്തുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. കർണാടകയും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ ഇത് ചർച്ചചെയ്യാൻ വിളിച്ച പ്രത്യേകസഭാ സമ്മേളനത്തിലാണ് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. നിയമസഭയിൽ സ്ഥാപിച്ച ഏഴു സ്വതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറുടെ ചിത്രവും വച്ചത്.
സർക്കാരിന്റെ നടപടിക്കെതിരേ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളിൽ സ്ഥാപിച്ചതെന്ന് സിദ്ധരാമയ്യ ചോദിച്ചു.
Amid row, ruling BJP unveils Savarkar's photo in Karnataka Assembly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."