അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കരീം ബെന്‍സെമ
പാരിസ്: അന്താരാഷ്ട്ര ഫുട്‌ബേള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് സൂപ്പര്‍താരം കരീം ബെന്‍സെമ. റയല്‍മാഡ്രിഡ് താരം കൂടിയായ ബെന്‍സെമ ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ന്നും കളിക്കും.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 35കാരനായ ബെന്‍സെമയുടെ വിരമിക്കല്‍.
സിനദിന്‍ സിദാന് ശേഷം ഫ്രാന്‍സിനായി ബാലന്‍ ഡി ഓര്‍ നേടിയ താരമാണ് ബെന്‍സെമ. ഈ പുരസ്‌കാരം കൈയ്യിലിരിക്കെയാണ് ബെന്‍സെ ഫ്രാന്‍സ് ടീമില്‍ നിന്നും ഇറങ്ങുന്നത്. പരുക്കേറ്റ ബെന്‍സെമ ലോകകപ്പില്‍ കളിച്ചിരുന്നില്ല.
J’ai fait les efforts et les erreurs qu’il fallait pour être là où je suis aujourd’hui et j’en suis fier !
— Karim Benzema (@Benzema) December 19, 2022
J’ai écrit mon histoire et la nôtre prend fin. #Nueve pic.twitter.com/7LYEzbpHEs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."