HOME
DETAILS

ഫ്രഞ്ച് ജഴ്‌സിയിൽ ഇനി കരീംക്ക ഇല്ല

  
backup
December 20 2022 | 05:12 AM

karim-benzema-announces-retirement-from-international-football-2022

 

പാരീസ്: ഒരു ഫുട്‌ബോൾ താരത്തെ സംബന്ധിച്ച് അയാളുടെ ഏറ്റവും നല്ല പ്രായം 30 വയസ്സിന് മുമ്പാണ്. 34- 35 വയസ്സ് ആവുമ്പോഴേക്കും ക്ലബ്ബുകൾ അയാളെ തഴഞ്ഞുതുടങ്ങും. താരത്തെ സംബന്ധിച്ച് അയാളുടെ നേട്ടങ്ങളെല്ലാം അതിന് മുമ്പ് പൂർത്തിയാക്കിയിരിക്കും. എന്നാൽ കരീം മുസ്തഫ ബെൻസേമയുടെ കാര്യത്തിൽ ഈസമവാക്യം ശരിയാവണമെന്നില്ല. പ്രായംകൂടുന്തോറും വീര്യം കൂടുന്ന വെറൈറ്റി ഇനം ആണയാൾ.

അയാളുടെ 35ാം ജന്മദിനമായ ഇന്നലെ പക്ഷേ അദ്ദേഹമൊരു പ്രഖ്യാപനം നടത്തി; ഇനി ഞാൻ ദേശീയീമിനൊപ്പമില്ലെന്ന്. ഏതൊരുതാരവും സാധാരഗതിയിൽ വിരമിക്കുന്ന പ്രായത്തിൽ തന്നെ ബെൻസേമയും തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചുവെന്ന് അർത്ഥം. 34ഉം 35 ഉം എന്നത് യൂറോപ്യൻ ക്ലബ്ബുകളെ സംബന്ധിച്ച് സൈഡ് ബെഞ്ചിലോ ഡഗൗട്ട്‌സിലോ ഇരിക്കേണ്ട പ്രായമാണ്. ഏതെങ്കിലും ഒരുഹാഫിൽ സബ് ആയി മാത്രം ഇറങ്ങേണ്ട സമയമാണ്. എന്നാൽ ബെൻസേമ ഈ പ്രായത്തിലും 90 മിനിറ്റും കളിക്കുന്നു. പ്രായം അയാളുടെ കളിയെ ഇതുവരെ ബാധിച്ചിട്ടില്ല. അതിന് തെളിവാണ് 35ാം വയസ്സിൽ അയാളെ ആദ്യമായി ബാലൻദ്യോർ തേടിയെത്തിയത്. സിനദിൻ സിദാന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ഏക ഫ്രഞ്ച് താരമാണ് ബെൻസേമ.

2018ൽ ഫ്രാൻസ് ലോകകപ്പിൽ മുത്തമിടുമ്പോൾ ബെൻസേമ സ്‌ക്വാഡിൽ ഇല്ലായിരുന്നു. 2016ൽ ടീമിന് പുറത്തായ അദ്ദേഹം അഞ്ചുവർഷത്തെ പുറത്തിരിക്കലിന് ശേഷം 2021ലാണ് ടീമിൽ തിരിച്ചെത്തിയത്. മുന്നേറ്റ നിരയിൽ ജിറൂദ്, എംബപ്പെ, ഡെംബലെ, ഗ്രീസ്മാൻ, തുറാം പോലുള്ള ലോകോത്തര പ്രതിഭകൾ ഉണ്ടായിരിക്കെ തന്നെ ഫ്രഞ്ച് ദേശീയ ടീം ലോകകപ്പ് മുന്നിൽക്കണ്ട് അയാളെ ദേശീയടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. അതും സാധാരണ റിട്ടയർമെന്റ് പ്രായമായ 34ാം വയസ്സിൽ.

ഈ ജനറേഷനിലെ ഏറ്റവും നല്ല ഫിനിഷറാണയാൾ. വേസാറ്റൈൽ ക്ലിനിക്കൽ ഫിനിഷർ. ഫുഡ്‌ബോൾ ശരീരം കൊണ്ട് കളിക്കേണ്ട ഒരു ഗെയിമല്ല. അത് സിംപിളായി കളിക്കേണ്ട ഒന്നാണ്. അങ്ങിനെ സിംപിളായി കളിക്കുന്ന താരമാണ് ബെൻസേമ. കൂളായി, ഏത് വൈകാരിക നിമിഷത്തിലും ഏത് ഹൈപ്രഷർ സിറ്റ്വേഷനിലും നിങ്ങൾക്ക് അയാളെ കൂളായിട്ട് മാത്രമെ കാണാൻ കഴിയൂ. കളിക്കളത്തിലും അയാൾ മാന്യനാണ്. ഒരുമേശം സ്വഭാവം ഗ്രൗണ്ടിൽ അയാളിൽ നിന്ന് ഉണ്ടാവാറില്ല. അഞ്ഞൂറിലധികം ഇന്റർനാഷനൽ മത്സരങ്ങളിൽ കളിച്ചിട്ടും ഒരു റെഡ്കാർഡ് പോലും വാങ്ങിയിട്ടില്ലെന്നത് ഇതിന് തെളിവാണ്.

ഫ്‌ളെക്‌സിബിലിറ്റിക്കൊപ്പം നല്ല ഉയരവുമുള്ളത് അയാളുടെ അഡ്വന്റേജ് ആണ്. ശരീരത്തിന്റെ ഏതുഭാഗം കൊണ്ടും അസിസ്റ്റ് ചെയ്യാൻ കഴിയും. പിറകുവശത്തും കണ്ണ് ഉള്ളതുപോലെയുള്ള ബാക്ക് ഹീൽ പാസ് അയാളുടെ പ്രത്യേകതയാണ്. സ്വന്തം ടീമിലെ താരങ്ങളുമായി അത്രയും നല്ല കെമിസ്ട്രിയാണ് അയാൾക്ക്.

2022ലെ ബാലൻദ്യോർ ജേതാവ്, കഴിഞ്ഞവർഷം യുവേഫ മെൻസ് പ്ലെയർ ഓഫ് ദി ഇയർ, 2011, 2012, 2014, 2021, കാലത്ത് ഫ്രഞ്ച് ഫുഡ്‌ബോളർ ഓഫ് ദി ഇയർ, ഫ്രഞ്ച്/ സ്പാനിഷ് ലീഗുകളിൽ പലതവണ ടോപ്‌സ്‌കോററും മികച്ച കളിക്കാരനും തുടങ്ങിയ നിരവധി ബഹുമതിക്ക് അർഹനാണ്. യുവേഫ ചാംപ്യൻസ് ലീഗിൽ 146 തവണയാണ് അദ്ദേഹം കളിച്ചത്. മറ്റൊരു ഫ്രഞ്ച് താരവവും ഇത്രയും തവണ ചാംപ്യൻസ് ലീഗിൽ കളിച്ചിട്ടില്ല. 2009ലാണ് റയൽ അയാളുമായി സൈനിങ് ഉറപ്പാക്കിയത്. പിന്നീട് റയൽ അയാളെ വിട്ടുകൊടുത്തിട്ടില്ല. റയലിന് വേണ്ടി 422 മത്സരങ്ങളിൽ 224 ഗോളുകൾ നേടി.

ഖത്തർ ലോകകപ്പ് ടീമിലും അയാളുണ്ടായിരുന്നു. കളിക്കാനായി ഖത്തറിലെത്തിയെങ്കിലും പരുക്ക്മൂലം തിരിച്ചുപോവുകയായിരുന്നു. പരുക്ക് ഭേദമായി റയലിന് വേണ്ടി പരിശീലനത്തിന് ഇറങ്ങിയതിനാൽ ഫൈനലിലെങ്കിലും അയാൾ തിരിച്ചെത്തുമെന്ന് ആരാധകർ കരുതിയതാണ്. പക്ഷേ വന്നില്ല. ബെൻസേമയുമായി നല്ല ഒത്തിണക്കമില്ലാത്ത കോച്ച് ദെഷാംപ്‌സിന് അതിന് താൽപ്പര്യവുമില്ലായിരുന്നുവെന്ന് വേണം കരുതാൻ. ഫൈനലിന് പിറ്റേദിവസം തന്നെ ബെൻസേമ ദേശീയടീമിൽനിന്ന് വിരമിക്കുകയും ചെയ്തു. ഇനി ഫ്രഞ്ച് ജഴ്‌സിയിൽ കരീംക്ക ഇല്ല, അയാളെ ഇനി സാന്റിയാഗോ ബെർണബ്യൂവിൽ കാണാം.

Karim Benzema Announces Retirement From International Football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago