HOME
DETAILS
MAL
കൊവിഷീല്‍ഡ് വാക്സിന് യു.കെ അംഗീകരിച്ചില്ലെങ്കില്‍ സമാനനടപടി; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
backup
September 22 2021 | 06:09 AM
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് യു.കെ അംഗീകാരം നല്‍കാത്തതില്‍ സമാന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് യു കെയില്‍ എത്തുന്നവര്‍ക്ക് യുകെ ക്വാറന്റീന് ഏര്‍പ്പെടുത്തുന്നതുപോലെ യു കെ പൗരന്മാര്ക്ക് ഇന്ത്യയും ക്വാറന്റീന് ഏര്‍പ്പെടുത്തും. ഒക്ടോബര്‍ ഒന്ന് വരെ കാത്തിരിക്കാന്‍ ആണ് രാഷ്ട്രീയ തീരുമാനം.
കൊവിഡ് വാക്സീന് എടുത്ത ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ ക്വാറന്റീന് ഏര്‍പ്പെടുത്തിയ നടപടി ഏറെ വിവാദമായിരുന്നു. ബ്രിട്ടീഷ് നിര്‍മിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡുപോലും അംഗീകരിക്കില്ലെന്ന യു കെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധവും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."