HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി
backup
September 22 2021 | 06:09 AM
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 75 വയസ്സാണ്.
ഇദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."