അല്‍ ഷിഫ ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍
അല്‍ ഷിഫ ആശുപത്രി ഡയരക്ടറെ അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍
ഗസ്സസിറ്റി: ഗസ്സയിലെ അല്‍ഷിഫ ആശുപത്രി ഡയരക്ടറെ അറസ്റ്റ് ചെയ്ത് ഇസ്‌റാഈല്‍. ഡോ. മുഹമ്മദ് അബു സല്‍മിയയും മറ്റു നിരവധി മുതിര്‍ന്ന ഡോക്ടര്‍മാരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്- ആശുപത്രയിലെ ഡിപാര്‍ട്‌മെന്റ് ചീഫ് ഖാലിദ് അബു സമ്ര എ.എഫ്.പിയോട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലി ബ്രോഡ് കാസ്റ്റിങ് അതോറിറ്റിയും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
The #Isreali occupation army arrests the director of Al-Shifa Medical Complex, Dr. Mohammed Abu Salmiya, and a number of doctors, #Gaza Strip. pic.twitter.com/IEoQv04Km3
— Quds News Network (@QudsNen) November 23, 2023
അല്‍ഷിഫ ആശുപത്രിയെ ഹമാസ് താവളമായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് ഇസ്‌റാഈലിന്റെ വിളയാട്ടം. ഇസ്‌റാഈല്‍ ആശുപത്രി ഉപരോധിക്കുന്നതിന്റേയും പരിശോധനയെന്ന പേരില്‍ നടത്തുന്ന ക്രൂരതയുടേയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ആരോപണത്തിന് യാതൊരു തെളിവുമില്ലാതെയാണ് സയണിസ്റ്റുകള്‍ ഇവിടെ അതിക്രൂരമായ നീക്കങ്ങള്‍ നടത്തുന്നത്. ആയിരക്കണക്കായ രോഗികളേയും അഭയം പ്രാപിച്ചവരേയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവിടെ തടവിലാക്കി. പുറത്തിറങ്ങാന്‍ ശ3മിക്കുന്നവരെ വെടിവെച്ചിട്ടു. ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പെട് നിരവധി കുഞ്ഞുങ്ങള്‍ ഇവിടെ പിടഞ്ഞു മരിച്ചു. മൃതദേഹങ്ങള്‍ മറമാടാന്‍ പോലും അനുവദിക്കാത്തതായിരുന്നു സയണിസ്റ്റ് ക്രൂരത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."