15 രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങി കുവൈത്ത്
കുവൈത്ത്: കുവെെത്തിലേക്ക് കൂടുതൽ രാജ്യത്ത് നിന്നും വീട്ടുജോലിക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നു. 15 രാജ്യങ്ങളിൽ നിന്നാണ് വീട്ടുജോലിക്കാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അൽ ദുറ കമ്പനിയാണ് ഈ രാജ്യങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്യുന്നു.
1.ഐവറി കോസ്റ്റ്
2.താൻസനിയ
3.മഡഗാസ്കർ
4.സിയറ ലിയോൺ
5.ഘാന
6.നേപ്പാൾ
7.യുഗാണ്ട
8.മാലി
9.വിയറ്റ്നാം
10.ബുറുണ്ടി
11.സിംബാബ്‌വെ
12.കാമറൂൺ
13.റുവാണ്ട
14.പാപുവ ഗിനിയ
15.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
എന്നി രാജ്യങ്ങളിൽ നിന്നാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.വീട്ടുജോലിക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസിൽനിന്നുള്ളവർക്ക് റിക്രൂട്ടിങ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യത്ത് നിന്നും ഗാർഹിക തൊഴിലാളിയായി കുവെെറ്റിലേക്ക് വരുന്നതിന് നിരോധനം ഉണ്ട്.
കുവെൈത്തിൽ ഗാര്‍ഹിക തൊഴിലാളി മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല രാജ്യങ്ങളിൽ നിന്നും തൊഴിലാളികൾ ജോലിക്കായി എത്താത്തത് തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണം. നിലവില്‍ രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ വന്‍ കുറവാണ് അനുഭവപ്പെടുന്നത്.
അതിനിടെ കുവെൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസ ട്രാന്‍സ്ഫറിനായി ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പ് പുതിയ ഫീച്ചര്‍ എത്തിയിട്ടുണ്ട്. ഒരു സ്‌പോണ്‍സറുടെ കീഴില്‍ നിന്നും മറ്റൊരു ആളുടെ കീഴിലേക്ക് സഹേല്‍ ആപ്പ് വഴി വളരെ വേഗത്തിൽ മാറാൻ സാധിക്കും. വലിയ നിയമ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് വോഗത്തിൽ മാറാൻ സാധിക്കുന്ന ഒരു സംവിധാനം ആണ് കുവെെറ്റ് സഹേൽ ആപ്പ് വഴി സാധിക്കുക.
സഹേല്‍ വഴി റെസിഡന്‍സ് ട്രാന്‍സ്ഫര്‍ സേവനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മന്ത്രാലയത്തിലെ നാഷണാലിറ്റി ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗവും ചേർന്ന് സഹകരിച്ചാണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ ആണ് ആപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പത്രക്കുറിപ്പ് അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളായ ആര്‍ട്ടിക്കിള്‍ 20ന്റെ വിഭാഗത്തിൽ വരുന്ന സ്ത്രീകൾക്ക് മാത്രമായിരിക്കും. അടുത്ത ഘട്ടത്തിൽ മാത്രമേ ഈ വിഭാഗത്തിൽ വരുന്ന പുരുഷൻമാർക്ക് സേവനം ലഭ്യമാക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. കൂടുതൽ മാറ്റങ്ങളുമായി സഹൽ ആപ്പ് വീണ്ടും സജീവമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വീട്ടുവേലക്കാരികളുടെ സ്‌പോണ്‍സര്‍ഷിപ്പിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. വരും സമയങ്ങളിൽ വീണ്ടും മാറ്റങ്ങൾ വരും.
ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുമ്പോൾ ചില നിയമങ്ങൾ ഫോളോ ചെയ്യണം. ജോലിക്കാരും പുതിയ സ്‌പോണ്‍സറും തമ്മില്‍ നിയമപ്രകാരമുള്ള പുതിയ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു കരാറിൽ ഏർപ്പെടുന്നത്. കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ അപ്പോഴാണ് തൊഴിലുടമ ബാധ്യസ്ഥനാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."