ന്യൂനമര്‍ദ്ദപാത്തിക്ക് പിന്നാലെ പുതിയ ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ കനക്കും; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
ന്യൂനമര്‍ദ്ദപാത്തിക്ക് പിന്നാലെ പുതിയ ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ കനക്കും; ഇന്ന് രണ്ടിടത്ത് യെല്ലോ അലര്‍ട്ട്
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മാലിദ്വീപ് മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ സാഹചര്യം ശക്തമാക്കുന്നത്. മാത്രമല്ല നാളെയോടെ ആന്‍ഡമാന്‍ കടലില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെടും. ഇത് പിന്നീട് തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്.
യെല്ലോ അലര്‍ട്ട്
ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും, കോഴിക്കോടുമാണ് മഞ്ഞ ജാഗ്രത നിര്‍ദേശമുള്ളത്. ഇവിടങ്ങളില്‍ ഉച്ചയ്ക്ക് ശേഷ ഇടിയോട് കൂടി മഴ കനക്കുമെന്നാണ് പ്രവചനം. നാളെ 25-11-2023ന് കോഴിക്കോടിന് പുറമെ വയനാടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് 24-11-2023 (ഇന്ന്) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശ നിവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."