കോപ് 28: അറ്റ്ലാന്റിക് കൗണ്‍സില്‍ വിപുല പരിപാടികള്‍ പ്രഖ്യാപിച്ചു
ദുബൈ: നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്സ്പോ സിറ്റിയില്‍ സംഘടിപ്പിക്കുന്ന ഐക്യ രാഷ്ട്ര സഭയുടെ കോലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ 'കോപ് 28'ന്റെ അറ്റ്ലാന്റിക് കൗണ്‍സില്‍ വിപുലമായ പരിപാടികള്‍ പ്രഖ്യാപിച്ചു.
സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിരത എന്നിവയുള്‍പ്പെടെയുള്ള കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങളുടെ മുഴുവന്‍ കാര്യങ്ങളും അഭിസംബോധന ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിപാടികള്‍.
ഗ്ളോബല്‍ എനര്‍ജി സെന്റര്‍, അഡ്രിയന്‍ ആര്ഷ്റ്റ്, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന് റെസിലിയന്‍സ് സെന്റര്‍ എന്നിവ ചേര്‍ന്ന് രൂപീകരിച്ച കൗണ്‍സില്‍, ഡീകാര്‍ബണൈസേഷനും അഡാപ്റ്റേഷന് ലക്ഷ്യങ്ങളും നിറവേറ്റാനും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുമായി പ്രവര്‍ത്തിക്കുന്നു.
ഒമ്പത് വ്യത്യസ്ത പരിപാടികളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നുമുള്ള സംഭാവനകളോടെ, കൗണ്‍സിലിന്റെ അജണ്ട വികസ്വര രാജ്യങ്ങള്‍, ഉക്രെയ്നിലെയും മിഡില്‍ ഈസ്റ്റിലെയും സംഘര്‍ഷ മേഖലകള്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഏറ്റവും സമ്മര്‍ദമുള്ള വിദേശ നയ വെല്ലുവിളികള്‍ എന്നിവ വ്യാപിപ്പിക്കും.
മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനം നമ്മെ ഒരു ഇന്‍ഫ്ളക്ഷന്‍ പോയിന്റിലേക്ക് കൊണ്ടു വന്നുവെന്നും, കോപ് 28 ആഗോള സമൂഹത്തിന് കാലാവസ്ഥാ വ്യത്യയാനം നേരിടാനുള്ള അവസരമാണിതെന്നും അറ്റ്ലാന്റിക് കൗണ്‍സില്‍ പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് കെംപെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."