ഐ.പി.എല്‍ താര ലേലം പുരോഗമിക്കുന്നു; സാം കറന് 18.5 കോടിയുടെ റെക്കോഡ് ഓഫര്‍
കൊച്ചി: ഐ.പി.എല്‍ 2023 സീസണിലേക്കുള്ള താരലേലം കൊച്ചി ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ തുടങ്ങി. ഇംഗ്ലണ്ട് സാം കറന് 18.5 കോടിയുടെ റെക്കോഡ് തുകയാണ് പഞ്ചാബ് കിങ്സ് ഓഫര്‍ ചെയ്തത്. മുംബൈ ഇന്ത്യന്‍സ് 18.25 കോടി ഓഫര്‍ ചെയ്തിരുന്നു. ലേല നടപടികള്‍ പുരോഗമിക്കുകയാണ്. കോടികളുടെ പകിട്ടുള്ള ലേലം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. ആകെ 87 കളിക്കാരെയാണ് 10 ടീമുകള്‍ക്ക് വേണ്ടത്.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനായി രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വന്‍ മല്‍സരമാണ് നടന്നത്. 13.25 കോടിക്ക് താരം ഹൈദരാബാദിലെത്തി. മായങ്ക് അഗര്‍വാളിനെ 8.25 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി. കെയ്ന്‍ വില്യംസണിനെ രണ്ട് കോടി നല്കി ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചു.
ലേല പട്ടികയില്‍ 405 താരങ്ങളാണുള്ളത്. ഇതില്‍ 273 പേര് ഇന്ത്യക്കാരാണ്. ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളികളുണ്ട്. 10 ടീമുകള്‍ക്കായി 87 കളിക്കാരെയാണ് കണ്ടെത്തേണ്ടത്.രണ്ടുകോടി രൂപ അടിസ്ഥാന മൂല്യമുള്ള 21 കളിക്കാരാണ് ലേലത്തിനുള്ളത്. പത്തു പേര്‍ക്ക് ഒന്നരക്കോടിയും 24 പേര്‍ക്ക് ഒരുകോടിയും അടിസ്ഥാനമൂല്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."