യുദ്ധവിമാനം തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍
ബെംഗളൂരു: യുദ്ധവിമാനത്തില്‍ പൈലറ്റായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് 'തേജസില്‍' ആയിരുന്നു മോദി പൈലറ്റായത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിക്കുകയായിരുന്നു.
തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. 'തേജസിന്റെ ഒരു യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളില്‍ എന്റെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിപ്പിച്ചു, ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും കൂടിയിരിക്കുകയാണ്': എക്‌സില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു.
തേജസ് സിംഗിള്‍ സീറ്റര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ആണെങ്കിലും എയര്‍ഫോഴ്‌സ് നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനര്‍ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യന്‍ നാവികസേനയും ഇരട്ട സീറ്റര്‍ വേരിയന്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് 4.5തലമുറ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. വ്യോമാക്രമണങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്ക് പോരാട്ട പിന്തുണ നല്‍കുന്നതിനുമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ യുദ്ധവിമാനം എന്ന പ്രത്യേകത കൂടി തേജസിനുണ്ട്.
യുദ്ധവിമാനം തേജസില്‍ പറന്ന് പ്രധാനമന്ത്രി; വൈറല്‍ ചിത്രങ്ങള്‍
Successfully completed a sortie on the Tejas. The experience was incredibly enriching, significantly bolstering my confidence in our country's indigenous capabilities, and leaving me with a renewed sense of pride and optimism about our national potential. pic.twitter.com/4aO6Wf9XYO
— Narendra Modi (@narendramodi) November 25, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."