HOME
DETAILS

നിയമസഭാ കൈയാങ്കളി വ്യാജമാണെന്നോ?

  
backup
September 24 2021 | 19:09 PM

8963459635-2111

2015ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിയെ മാര്‍ച്ച് 15ന് ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കുകയില്ലെന്നു പറഞ്ഞ് തലേദിവസം തന്നെ പ്രതിപക്ഷം നിയമസഭാ മന്ദിരത്തില്‍ തമ്പടിക്കുകയായിരുന്നു. വേറെ ആര് വേണമെങ്കിലും അവതരിപ്പിച്ചുകൊള്ളട്ടെയെന്നും ബജറ്റ് ബാര്‍ മുതലാളിമാര്‍ക്ക് വിറ്റ മാണിയെ അതിന് അനുവദിക്കുകയില്ലെന്നുമായിരുന്നു പ്രതിപക്ഷം പറഞ്ഞ ന്യായം. ബജറ്റ് അവതരണം തടയാനായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ രാത്രി കഴിച്ചുകൂട്ടിയത്. സ്പീക്കര്‍ നിയമസഭയിലേക്ക് വരുന്ന വാതില്‍ക്കല്‍ പ്രതിപക്ഷം തടസം സൃഷ്ടിക്കുകയും സ്പീക്കറുടെ കസേരയും മേശയും മറ്റും ഇ.പി ജയരാജനും കെ.ടി ജലീലും പി. ശ്രീരാമകൃഷ്ണനും ചേര്‍ന്ന് താഴേക്ക് വലിച്ചെറിയുകയും ചെയ്തു. അതേ കസേരയില്‍ തന്നെ പിന്നീട് പി. ശ്രീരാമകൃഷ്ണനു സ്പീക്കറായി ഇരിക്കേണ്ടിയും വന്നു. പ്രതിപക്ഷാക്രമണം നിയമസഭയിലുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങളെല്ലാം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്പീക്കറുടെ ഡയസില്‍ കയറി മുണ്ട് മടക്കിക്കുത്തി കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും ദൃശ്യമാധ്യമങ്ങള്‍ അപ്പപ്പോള്‍ പുറംലോകത്ത് എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, അത്തരമൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസിലെ പ്രതികളായ എല്‍.ഡി.എഫ് എം.എല്‍.എമാരും മന്ത്രി ശിവന്‍കുട്ടിയും കഴിഞ്ഞദിവസം വാദിച്ചത്. അതെല്ലാം കെട്ടിച്ചമച്ചതാണത്രേ. അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം വാച്ച് ആന്‍ഡ് വാര്‍ഡ് വേഷമിട്ട പൊലിസുകാരാണെന്നാണ് പ്രതികളുടെ വാദം.


കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കള്ളംപറയുന്ന പ്രതിയായ വി. ശിവന്‍കുട്ടി, വിദ്യാര്‍ഥികളെ സത്യംപറയാന്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയാണിന്ന് എന്നത് കേരളത്തിന്റെ ദുര്യോഗമാണ്. മന്ത്രി മാണി ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു സമരമെന്ന വ്യാജേന പ്രതികള്‍ സ്പീക്കറുടെ ഡയസില്‍ അക്രമം അഴിച്ചുവിട്ടത്. ഇതൊരു സമരമാണെങ്കില്‍ സമരാഭാസങ്ങളെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്. അക്രമംകാണിച്ച പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, അക്രമത്തിനെതിരേ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഖജനാവിലെ പണംമുടക്കി സുപ്രിംകോടതി വരെ പോയി. കേസില്‍ വിചാരണ നടക്കണമെന്നുപറഞ്ഞ സുപ്രിംകോടതി വിധി ഭരണകൂടത്തിന് കിട്ടിയ പ്രഹരമായിരുന്നു.


ആ കേസിന്റെ വിചാരണയ്ക്കിടയിലാണ് കഴിഞ്ഞദിവസം പ്രതികള്‍ നിയമസഭയിലെ കൈയാങ്കളി കെട്ടിച്ചമച്ചതാണെന്ന് വാദിച്ചത്. കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയാണ് മുണ്ട് മടക്കിക്കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കയറിനിന്ന് അക്രമത്തിന് നേതൃത്വം നല്‍കിയത്. അത്തരമൊരാളെ വിദ്യാഭ്യാസ മന്ത്രിയാകാന്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് ഇതിനെന്ത് ന്യായമാണു പറയാനുള്ളത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ എം.എല്‍.എമാര്‍ ആണെങ്കില്‍പോലും അനുവദിക്കാനാവില്ലെന്നും അവര്‍ക്കുള്ള സവിശേഷാധികാരം ജനങ്ങളുടെ രാജാക്കന്മാരാകാനുള്ളതല്ലെന്നുമാണ് സുപ്രിംകോടതി നേരത്തെ പറഞ്ഞത്. എം.എല്‍.എമാര്‍ക്കുള്ള സവിശേഷാധികാരം പൊതുമുതല്‍ നശിപ്പിക്കാനോ സാധാരണക്കാരന്റെമേല്‍ കുതിരകയറാനോ ഉള്ളതല്ല. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കാനും അതിന് പരിഹാരം കാണാനുമുള്ളതാണ്. സര്‍ക്കാര്‍ ഏജന്‍സി നടത്തിയ അന്വേഷണം നിയമപരമല്ലെന്ന് പറയുന്ന മന്ത്രി ശിവന്‍കുട്ടി, അദ്ദേഹം കൂടി ഭാഗമായ സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റുകയില്ലെന്ന് കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചതെന്ന് ഓര്‍ക്കുന്നില്ല. ഇത്തരമൊരു വാദത്തിലൂടെ ഈ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നല്ലേ ശിവന്‍കുട്ടി പറയാതെ പറഞ്ഞുവയ്ക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഈ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരാനാവുക. പ്രതികള്‍ വാദിക്കുന്നതുപോലെ അവര്‍ക്ക് കേസില്‍ നിന്ന് വിടുതല്‍ നല്‍കിയാല്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കിട്ടുന്ന ലൈസന്‍സായിരിക്കുമത്. പൊതുജനവും അത് പിന്തുടരും. മാധ്യമങ്ങള്‍ തത്സമയം കാണിച്ച ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വാദിക്കുന്ന മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല.


ഭരണഘടനയെയും പൊതുതത്വങ്ങളെയും നിയമത്തെയും നഗ്നമായി ലംഘിക്കുന്നതായിരുന്നു നിയമസഭയിലെ അക്രമം. സാധാരണ പൗരന്മാരെക്കാളുമധികം നിയമബോധമുള്ള, ഉണ്ടാകേണ്ട നിയമസഭാ സാമാജികരാണ് ഇത്തരമൊരു അക്രമത്തിന് നേതൃത്വം നല്‍കിയത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സുപ്രിംകോടതി അന്ന് പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതി അന്ന് കേസ് തള്ളിയത്. ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ വിചാരണ നേരിടേണ്ടതാണെന്നും കോടതി അന്ന് വിധിക്കുകയുണ്ടായി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങിയതാണ് സ്പീക്കറുടെ ഡയസിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളുമെന്നും ജനപ്രതിനിധിയുടെ സവിശേഷാധികാരം ഉപയോഗിച്ച് തകര്‍ക്കാനുള്ളതല്ല അവയെന്നും ഈ സര്‍ക്കാരിലെ അഭിഭാഷകന്‍ തന്നെയാണ് കോടതിയില്‍ കഴിഞ്ഞദിവസം വാദിച്ചത്. പ്രത്യാഘാതം അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികള്‍ കുറ്റംചെയ്തത്. ഇത്തരമൊരു സംഭവം സഭയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല.


പ്രതികളുടെ വിടുതല്‍ഹരജി തള്ളി വിചാരണ ചെയ്യണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരിക്കെ, തൊടുന്യായം പറഞ്ഞ് മന്ത്രിസ്ഥാനത്ത് തുടരാതെ രാജിവച്ചൊഴിയുകയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്യേണ്ടത്. സ്പീക്കറുടെ ഡയസിലെ ആക്രമണം കെട്ടിച്ചമച്ചതാണെന്നുപറഞ്ഞ് ഇനിയും ജനങ്ങളെ വിഡ്ഢികളാക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago