കടമേരി റഹ്മാനിയ്യ ജ്ഞാന നിറവിന്റെ 50 വര്‍ഷങ്ങള്‍
ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍
മുസ്ലിം കേരളത്തിന്റെ മതപഠന മേഖല യ്ക്കു പുതിയ വിചാരങ്ങള്‍ പരിചയപ്പെടു ത്തിയ കടമേരി റഹ്മാനിയ്യ അറബിക് കോളജിനുതുടക്കംകുറിച്ചിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ്. പണ്ഡിതനും പൗരപ്രധാനി യുമായിരുന്ന ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലി യാരാണ് ഈ വൈജ്ഞാനിക സമുച്ചയത്തി ന്റെ സ്ഥാപകന്‍. കടമേരിയെന്ന പ്രദേശത്തിനു മലയാളഭൂപടത്തില്‍ ഇടം നേടിക്കൊടുക്കുന്ന തില്‍ സ്ഥാപനവും സ്ഥാപനതാവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. നാദാപുരത്തിന്റെ ഖ്യാതി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതില്‍ കട മേരിക്കും കടമേരി പള്ളിക്കും വലിയ സ്ഥാനമു ണ്ട്. ഈ പള്ളിയുടെ ചാരത്തുനിന്നാണ് പുതിയ മാറ്റങ്ങളോടെയും പുതുമകളോടെയും അനു റ്റാണ്ട് മുമ്പ് റഹ്മാനിയ്യ പ്രസ്ഥാനം പിറവികൊ ള്ളുന്നത്. പരിഷ്‌കരണത്തിന്റെ വേഷം കെട്ടി മതപ്രമാ ണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത്, ഉത്തമ സമുദാ യത്തിന്റെ വിശ്വാസവും ആചാരങ്ങളും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിനെയൊക്കെ ബൗദ്ധിക മായി നേരിടാനും ഉത്തമ സാമൂഹികനിര്‍മിതി ലക്ഷ്യം വച്ചും കടമേരിയെന്ന നാട്ടിന്‍പുറത്തെ പണ്ഡിതശ്രേഷ്ഠര്‍ ആലോചിച്ചെടുത്ത തീരുമാ നമായിരുന്നു റഹ്മാനിയ്യ എന്ന വൈജ്ഞാനിക സൗധത്തിന്റെ പ്രധാന ഉള്‍പ്രേരകം. ആ തിരു മാനങ്ങളുടെ മുന്നില്‍ നില്‍ക്കുകയും അതിനാ യി ഇറങ്ങിത്തിരിച്ച് ജീവിതം മാറ്റിവയ്ക്കുകയും ചെയ്യുകയായിരുന്നു ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍. വൈജ്ഞാനിക വ്യവഹാര മേഖലയില്‍ പു നുണര്‍വായ റഹ്മാനിയ്യയുടെ തുടക്കം 1972 ജനുവരി 30നു കടമേരി ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന വടകര താലൂക്ക് പണ്ഡിത കണ്‍വന്‍ ഷനിലെ ഒരു തീരുമാനത്തോടെയായിരുന്നു. ചിറക്കല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരും കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാരും സ്ഥാപനപിറവിയു ടെ പ്രേരകങ്ങളായി ചരിത്രത്തില്‍ അടയാളപ്പെ ടുത്തപ്പെട്ടു. ഒരു നിയോഗമെന്നാണം സ്ഥാപ നം ചരിത്രത്തിലേക്ക് നടന്നുകയറിയത് യുഗപ ഭാവനായ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേ രിയിലെത്തിയതോടെയാണ്. ശൈശവ പ്രാരാബ്ധങ്ങളിലും സ്ഥാപനം അക്കാദമികമായി ഏറെ മുന്നേറിയ കാലമാ യിരുന്നു അത്. സ്ഥാപനത്തിന്റെ ഭരണനിര്‍വഹണത്തിന് പുതിയ ദിശാമുഖം നല്‍കി അദ്ദേ ഹം. സാമ്പ്രദായിക രീതിയില്‍നിന്ന് തെറ്റിപ്പിരി ഞ്ഞ് അനിവാര്യ പരിഷ്‌കരണത്തിന്റെ കാഹള മെടുത്തപ്പോള്‍ കടുത്ത പ്രതിസന്ധികളും പ്ര തിബന്ധങ്ങളുമായിരുന്നു നേരിട്ടത്.
റഹ്മാനിയ്യയുടെ ആദ്യകാലം ഏറെ വെല്ലുവിളികള്‍ നി റഞ്ഞതായിരുന്നു. സാമ്പത്തികമായ അസൗക ര്യങ്ങളുയര്‍ത്തിയ അസ്വാരസ്യങ്ങള്‍ ഏറെ പ്ര യാസങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ, തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഏകാന്തപഥികനായി ഒറ്റയടിപ്പാതകള്‍ താണ്ടി ലക്ഷ്യത്തിലേക്ക് നട ക്കുകയായിരുന്നു കുഞ്ഞമ്മദ് മുസ്ലിയാര്‍ വി ദ്യാര്‍ഥികളുടെ ഒരു നേരത്തെ ഭക്ഷണത്തിനാ യി അദ്ദേഹം അന്യന്റെ വാതിലുകള്‍ മുട്ടി. തു റക്കപ്പെടാത്ത വാതിലുകളും നിരസിക്കപ്പെ ടുന്ന അര്‍ഥനകളും അദ്ദേഹത്തിനു കൂടുതല്‍ പ്രചോദനമായി. സ്ഥാപനത്തിനായി പാരമ്പര്യത്തിന്റെ പരി ശുദ്ധിയും പുതുമയുമുള്ള സിലബസ് ഒരുക്കി യത് ബീര്‍ മുസ്ലിയാരായിരുന്നു. കേരളത്തി ലെ സുന്നി അറബിക് കോളജുകളില്‍ ആദ്യമാ യി ഇംഗ്ലിഷും ഉര്‍ദുവും അറബിയും ചേര്‍ത്ത് സിലബസ് ഉണ്ടാക്കുകയും ബ്ലാക് ബോര്‍ഡും ഹാജര്‍ പട്ടികയും ഒരുക്കുകയും ചെയ്ത് പുതിയ രീതി നടപ്പാക്കുകയായിരുന്നു റഹ്മാനിയ്യ. അദ ബും ആദരവും പകര്‍ന്നുകിട്ടുന്ന പള്ളിദര്‍സു കളുടെ സാമ്പ്രദായിക രീതിയെ കൈയൊഴി യാതെ തന്നെ പുതിയതിനെ ഉള്‍ക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ മണ്ഡലമൊരുക്കുക എന്നതാ യിരുന്നു കുഞ്ഞമ്മദ് മുസ്ലിയാരുടെ ലക്ഷ്യം. അതിലേക്കുള്ള വഴി തുറന്നിടുകയായിരുന്നു
എം.എം ബശീര്‍ മുസ്ലിയാര്‍. ഏറെ അഭിമാ നത്തോടെയാണ് റഹ്മാനിയ്യ 50 ാം വാര്‍ഷികം ആഘോഷിക്കുന്നത്. പാരമ്പര്യധാരയില്‍ കാ ലുറപ്പിച്ച് പുതിയ ജ്ഞാനവ്യവഹാരങ്ങളെപ്പോ യോഗികമായി നടപ്പാക്കി വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവത്തിനാണ് സ്ഥാപനം നാന്ദികുറി ച്ചത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ കീഴില്‍ പില്‍ക്കാലത്ത് രൂപപ്പെട്ട മതഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കെ ല്ലാം മാതൃകയായി റഹ്മാനിയ്യ മാറി എന്നതാ ണ് ചരിത്രത്തില്‍ ഈ സംവിധാനത്തിന്റെ പ്ര സക്തിയും പ്രാധാന്യവും. സ്ഥാപിതകാലം മുതല്‍ 1993 വരെ റഹ്മാനി യ്യയില്‍നിന്ന് ഉപരിപഠനത്തിനായി വിദ്യാര്‍ഥി കള്‍ നമ്മുടെ മാതൃസ്ഥാപനമായ പട്ടിക്കാട് ജാ മിഅ നൂരിയ്യയിലേക്ക് പോയി. 1994ലാണ് റഹ്മാ നിയ്യയില്‍ മുതവ്വല്‍ കോഴ്‌സ് ആരംഭിക്കുന്നത്. 1999ല്‍ പ്രഥമ മുത്വവ്വല്‍ ബാച്ച് പുറത്തിറങ്ങി. അറബിക് കോളജിനു പറമെ, 1981ല്‍ സ്ഥാപി തമായ ബോര്‍ഡിങ് മദ്‌റസ 1983ല്‍ സ്ഥാപിത മായ ആര്‍.എ.സി ഹൈസ്‌കൂള്‍, 1992ല്‍ അഗ തി വിദ്യാ കേന്ദ്രം, 2000ത്തില്‍ പബ്ലിക് സ്‌കൂള്‍, 2003ല്‍ വുമണ്‍സ് കാംപസ് തുടങ്ങിയ സംരം ഭങ്ങള്‍ ഇന്ന് റഹ്മാനിയ്യ സംവിധാനത്തിനു കീ ഴില്‍ പ്രവര്‍ത്തിക്കുന്നു. ബോര്‍ഡിങ് മദ്‌റസ പുതിയ ഭാവത്തോടെയും പുതുമകളോടെയും
റഹ്മാനിയ്യ ലീഡിങ് സ്‌കൂളായി വളര്‍ന്നു. ഹൈ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്ത പ്പെട്ടു. വുമണ്‍സ് കാംപസില്‍ പഠനം പൂര്‍ത്തി കരിക്കുന്നവര്‍ക്ക് റാളിയ ബിരുദവും നല്‍കി വരുന്നു. പുതിയ പദ്ധതികളും ആലോചനക ളുമായി സ്ഥാപനം മുന്നോട്ടുപോവുകയാണ്. പത്തോളം വരുന്ന വിദേശ കമ്മിറ്റികളും മറ്റു ഉദാരമനസ്‌കരുടെ സഹായങ്ങളുമാണ് ഈ മഹാവിജ്ഞാന സംവിധാനത്തിന്റെ സാമ്പ ത്തിക സ്രോതസ്. 1978 മുതല്‍ 2017ല്‍ വിയോഗം വരെ ദീര്‍ഘകാ ലം സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി സേവ നം ചെയ്ത കോട്ടുമല ബാപ്പു മുസ്ലിയാരാണ് റഹ്മാനിയ്യ സംവിധാനത്തിന്റെ ആധുനികില്‍ പിഎന്നു പറയുന്നതാണ് കൂടുതല്‍ ശരി. സ്ഥാ പന പുരോയാനത്തില്‍ തന്റെ ബൗദ്ധികവും ഭൗതികവുമായ ഇടപെടല്‍ നടത്തിയ അദ്ദേഹം, പാരമ്പര്യമായി ലഭിച്ച നേതൃശേഷി റഹ്മാ നിയ്യയുടെ മുന്നേറ്റങ്ങള്‍ക്കായി വിനിയോഗിച്ചു. വിവിധ കാലങ്ങളില്‍ സ്ഥാപനത്തിനു നേതൃ ത്വം നല്‍കിയ ഹാശിം തങ്ങള്‍ ചേലക്കാട്, പാ ണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി സ്ഥാപനത്തെ മുന്നോട്ടു നടത്തി. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, ചാപ്പ നങ്ങാടി ബാപ്പുമുസ്ലിയാര്‍, കണ്ണിയ്യത്ത് അഹ്മ ദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബ ക്കര്‍ മുസ്ലിയാര്‍, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാ ഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, മട വൂര്‍ സി.എം അബൂബക്കര്‍ മുസ്ലിയാര്‍, വട കര മുഹമ്മദ് ഹാജി തുടങ്ങിയവര്‍ റഹ്മാനിയ്യ ക്കു വിവിധ തലങ്ങളില്‍ പിന്തുണ നല്‍കിയവ മാണ്. സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പൂര്‍വവിദ്യാര്‍ഥി കൂ ട്ടായ്മ റഹ്മാനീസ് അസോസിയേഷനു കീഴില്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ കേന്ദ്രീകരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദ്വാ പദ്ധതി കള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കൂടാ തെ സ്ഥാപനത്തില്‍ തുടക്കം കുറിക്കാനിരി ക്കുന്ന കോട്ടുമല ബാപ്പു മുസ് ലിയാര്‍ സ്മാരക തിയോപാര്‍ക്ക് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വിഭാവന ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ സമൂഹത്തെ ബോധിപ്പിക്കാനും ഇസ്ലാമിന്റെ യഥാര്‍ഥ സന്ദേശം സമൂഹത്തെ ഉണര്‍ത്താനും പുതി യകാല വെല്ലുവിളികളെ ക്രിയാത്മകമായി ന രിടാനുമുതകുന്ന പണ്ഡിത പ്രബോധക വ്യൂ ഹം നിരന്തരം സൃഷ്ടിക്കപ്പെടണം. അതിനു ള്ള ശ്രമമാണ് സ്ഥാപനം എക്കാലത്തും സ്വീ കരിച്ചിട്ടുള്ളത്. (റഹ്മാനിയ്യ അറബിക് കോളജ് ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."