ഉന്തിയ പല്ല് അയോഗ്യതയായി കണകാക്കി; യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി
തിരുവനന്തപുരം: പല്ല് ഉന്തിയത് കാരണമാക്കി യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലി നഷ്ടമായത്.
[caption id="attachment_1190204" align="alignnone" width="820"] മുത്തു[/caption]ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പ്രകാരം എഴുത്തുപരീക്ഷയും കായിക ക്ഷമതപരീക്ഷയും മറികടന്നാണ് മുത്തു അഭിമുഖത്തിന് എത്തിയത്. ഇതിന് മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ജോലിക്ക് തടസമായത്.
അതേസമയം ചെറുപ്പത്തിലുള്ള വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറ് സംഭവിച്ചത്. അന്ന് ചികിത്സിക്കാന്‍ സാമ്പത്തികമായി സാഹചര്യമുണ്ടായിരുന്നില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
എന്നാല്‍ ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്‌പെഷ്യല്‍ റൂളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പി.എസ്.സി നല്‍കുന്ന വിശദീകരണം. ഇത് കണ്ടെത്തിയാല്‍ അയോഗ്യനാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."