നവകേരള സദസ്സില്‍ യു.ഡി.എഫ് നേതാക്കള്‍; കര്‍ശന നടപടിയെന്ന് പ്രതിപക്ഷ നേതാവ്
നവകേരള സദസ്സില്‍ യു.ഡി.എഫ് നേതാക്കള്‍; കര്‍ശന നടപടിയെന്ന് പ്രതിപക്ഷ നേതാവ്
തിരൂര്‍: നവകേരള സദസ്സില്‍ വീണ്ടും യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യം. മലപ്പുറം ജില്ലയിലെ തിരൂരില്‍ നടന്ന പ്രഭാത സദസ്സിലാണ് ഡി.സി.സി അംഗം ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെത്തിയത്.
രാവിലെ 9 മണിയോടെ തിരൂര്‍ ബീയാങ്കോ ഓഡിറ്റോറിയത്തിലാണ് പ്രഭാത സദസ്സ് നടന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍, മുസ്‌ലിം ലീഗ് നേതാവും താനാളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ഇബ്രാഹിം മാസ്റ്റര്‍, ഡി.സി.സി അംഗം തിരുനാവായ എ.പി മൊയ്തീന്‍ എന്നിവരും പ്രഭാത സദസ്സില്‍ പങ്കെടുത്തു.
പിന്നാലെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്നവരാണ് പറഞ്ഞു.നവകേരള സദസ്സിനെയും അദ്ദേഹം വിമര്‍ശിച്ചു. 40 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ഇത് സംസ്ഥാനത്തെ വല്ലാതെ ബാധിക്കുമെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍ വികസന വിഷയങ്ങള്‍ പറയാനാണ് നവകേരള സദസില്‍ പങ്കെടുത്തതെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭര്‍ത്താവ് ഹസീബ് സഖാഫ് തങ്ങള്‍ പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കക്ഷി രാഷ്ട്രീയം നോക്കേണ്ടതില്ല. തിരൂരിന്റെ വിവിധ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ഹസീബ് സഖാഫ് തങ്ങള്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായി. പൊന്നാനിയിലേക്കുള്ള യാത്രക്കിടെ കര്‍മ്മ റോഡില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."