HOME
DETAILS
MAL
'മോദിയുടെ ചിത്രം വേണ്ട'
backup
September 26 2021 | 04:09 AM
ഔദ്യോഗിക മെയിലില്‍ നിന്ന് മോദിയുടെ ചിത്രവും സര്‍ക്കാര്‍ മുദ്രാവാക്യവും നീക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ ഇ-മെയിലില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം സുപ്രിംകോടതി രജിസ്ട്രി ഇടപെട്ട് നീക്കി. സുപ്രിംകോടതി ഇ-മെയിലിന്റെ ഫൂട്ടറിലാണ് ഇ-മെയില്‍ സിഗ്നേച്ചറിന്റെ ഭാഗമായി മോദിയുടെ ചിത്രവും അതോടൊപ്പം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നത്. അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചതോടെ ഫോട്ടോയും മുദ്രാവാക്യവും നീക്കാന്‍ സുപ്രിംകോടതി നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററിന് നിര്‍ദേശം നല്‍കുകയായിരുന്നു.ഔദ്യോഗിക ഇ-മെയില്‍ ഒരുക്കുന്ന നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് മോദിയുടെ ചിത്രം ചേര്‍ത്തതെന്നും അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും സുപ്രിംകോടതി രജിസ്ട്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മോദിയുടെ ചിത്രത്തിന് പകരം സുപ്രിംകോടതിയുടെ ചിത്രം സിഗ്നേച്ചറായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതായും രജിസ്ട്രി അറിയിച്ചു. അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് എസ് കല്ഗാവ്ക്കര് വ്യക്തമാക്കി. അഭിഭാഷകരില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്ന് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് സെക്രട്ടറി ജോസഫ് അരിസ്റ്റോട്ടില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."