HOME
DETAILS
MAL
അസമില്‍ ഒഴിപ്പിക്കല്‍ തുടരുമെന്ന് മുഖ്യമന്ത്രി
backup
September 26 2021 | 04:09 AM
ഭൂരഹിതര്‍ക്ക് പകരം ഭൂമിയും വീടും നല്‍കുമെന്നും പ്രഖ്യാപനം
ഗുവാഹത്തി: അസമില്‍ ഒഴിപ്പിക്കല്‍ തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഒഴിപ്പിക്കപ്പെടുന്ന ഭൂ രഹിതര്‍ക്ക് പകരം ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താമസക്കാരുടെ സമ്മതത്തോടെ മാത്രമേ ഒഴിപ്പിക്കൂവെന്നും അവര്‍ക്ക് വീടില്ലെങ്കില്‍ പകരം ഭൂമിയും വീടും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തന്നെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഇതു സംബന്ധിച്ച് ഉറപ്പുനല്‍കിയതായും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ധോല്‍പൂരില്‍ കുടിയൊഴിപ്പിക്കല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 32 കമ്പനി സി.ആര്.പി.എഫിനെ നിയോഗിച്ചു. സംഘര്‍ഷത്തെയും വെടിവയ്പിനെയും തുടര്‍ന്ന് വെള്ളിയാഴ്ച ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചിരുന്നു. രണ്ടു പേരെ പൊലിസ് വെടിവച്ചു കൊന്നിരുന്നു. വെടിവയ്പ്പില്‍ പ്രതിഷേധിച്ച് ദറാജ് ജില്ലയില്‍ ആള് മൈനോരിറ്റി ഓര്ഗനൈസേഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന 12 മണിക്കൂര്‍ ബന്ദ് ജില്ലയില്‍ സമാധാനപരവും പൂര്ണവുമായിരുന്നു. 27,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി ഒഴിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."