ഇവര്‍ ഗൂഗിള്‍ പേയില്‍ കണ്‍വീനിയന്‍സ് ഫീസ് നല്‍കണം
ഇവര്‍ ഗൂഗിള്‍ പേയില്‍ കണ്‍വീനിയന്‍സ് ഫീസ് നല്‍കണം
ഇനി ഗൂഗിള്‍ പേയിലൂടെ റീചാര്‍ജ് ചെയ്യണമെങ്കില്‍ അധികം പണം നല്‍കേണ്ടിവരും. അതായത് കണ്‍വീനിയന്‍സ് ചാര്‍ജ് കൂടി നല്‍കേണ്ടിവരും.
പേയ്‌മെന്റ് രീതികളുടെ കൂടുതല്‍ സുഗമമായ നടത്തിപ്പിനായി ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്ന പണമാണ് കണ്‍വീനിയന്‍സ് ഫീസ്. ഇവ കുറഞ്ഞ ഒരു തുകയായിരിക്കും. അതേസമയം പില്‍ക്കാലത്ത് ഇത് കൂട്ടാനും കമ്പനികള്‍ക്ക് അധികാരമുണ്ട്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ നമ്മള്‍ നേരിട്ട് ചെയ്യേണ്ട സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍, വീട്ടിലിരുന്നുകൊണ്ട് ചെയ്യാന്‍ നമ്മളെ സഹായിക്കുന്നതിന് പകരമായി നമ്മള്‍ നല്‍കുന്ന ഫീസാണ് കണ്‍വീനിയന്‍സ് ഫീസ്.
നിലവില്‍ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമാണ് ഈ തുക ഈടാക്കുന്നത്. നിങ്ങള്‍ 100 രൂപയില്‍ താഴെയുള്ള മൊബൈല്‍ റീചാര്‍ജ് പ്ലാനുകളാണ് ചെയ്യുന്നെങ്കില്‍ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ല. അതേസമയം 200 മുതല്‍ രൂപ വരെ 300 രൂപ വരെയുള്ള റീചാര്‍ജുകള്‍ ചെയ്യുന്നവര്‍ രണ്ട് രൂപ ഈടാക്കും. മുന്നൂറിന് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് മൂന്ന് രൂപയും ഈടാക്കുന്നുണ്ട്. ഈ കണ്‍വീനിയന്‍സ് ഫീ ജി എസ് ടി ഉള്‍പ്പെടെയുള്ളതാണെന്നതാണ്.
ഇത്തരത്തില്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിക്കേണ്ടതുമുണ്ട്. അതായത് നിങ്ങള്‍ നടത്തിയ ഇടപാടില്‍ എത്ര രൂപയാണ് കണ്‍വീനിയന്‍സ് ഫീ ആയി നല്‍കേണ്ടിവന്നതെന്ന് ഇടപാടിന്റെ റസീപ്റ്റില്‍ പ്രത്യേകമായി കാണിച്ചിരിക്കണം.
ഗൂഗിള്‍ പേരില്‍ കണ്‍വീനിയന്‍സ് ഫീ വന്നതുമായി ബന്ധപ്പെട്ട പങ്കുവയ്ക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടിലും ആകെ തുകയ്ക്ക് പുറമെ കണ്‍വീനിയന്‍സ് ഫീ ആയി നല്‍കിയിട്ടുള്ള തുക പ്രത്യേകം കാണിച്ചിട്ടുണ്ട്.
ഒരു പണമിടപാടിന് അല്ലെങ്കില്‍ സേവനത്തിന് കണ്‍വീനിയന്‍സ് ഫീ ഈടാക്കണമെങ്കില്‍ ആ ഇടപാടിന് മറ്റൊരു സാധാരണ പേയ്‌മെന്റ് രീതി ഉണ്ടായിരിക്കണം. ഉദാഹരണമായി ഇപ്പോള്‍ ഗൂഗിള്‍ പേ കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്നത് ഫോണ്‍ റീചാര്‍ജുകള്‍ക്കാണല്ലോ. റീചാര്‍ജ് നമുക്ക് മൊബൈല്‍ ഷോപ്പിലൂടെ പണം നല്‍കി നേരിട്ട് നടത്താവുന്ന ഒരു സേവനമാണ്. അതിനാല്‍ത്തന്നെ ഈ ഓണ്‍ലൈന്‍ പേയ്‌മെന്റ് മെത്തേഡ് ഒരു ബദല്‍ മാര്‍ഗമായിരിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതൊഴിവാക്കി നേരിട്ടുള്ള പണമിടപാട് നടത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."